KSDLIVENEWS

Real news for everyone

സ്കൂളുകൾ ഉടൻ തുറക്കില്ല ; 15 -ാം തിയതിക്ക് ശേഷം തുറക്കുമെന്ന റിപ്പോർട്ട് തെറ്റെന്ന് വിദ്യാഭ്യാസവകുപ്പ്

SHARE THIS ON

തിരുവനന്തപുരം: കോവിഡ് വ്യാമനത്തിന് ശമനമില്ലാത്ത സാഹചര്യത്തില്‍ സംസ്ഥാനത്ത് സ്കൂളുകള്‍ ഉടന്‍ തുറക്കില്ല. ഈ മാസം 15-ാം തിയതിക്ക് ശേഷം സ്കൂളുകള്‍ ഭാ​ഗികമായി തുറന്നേക്കും എന്ന പ്രചാരണം ശരിയല്ലെന്ന് വിദ്യാഭ്യാസ മന്ത്രിയുടെ ഓഫീസ് അറിയിച്ചു.

ഓണ്‍ലൈന്‍ ക്ളാസുകള്‍ ഭംഗിയായി നടക്കുന്നുണ്ട്. കുട്ടികളുടെ സുരക്ഷയാണ് പ്രധാനം. അതിനാല്‍ കോവിഡ് ശമിച്ചിട്ടേ സ്കൂള്‍ തുറക്കുന്നകാര്യം പരിഗണിക്കൂ എന്നാണ് അറിയിപ്പ്.

സ്കൂളുകള്‍ തുറക്കുന്നത് സംബന്ധിച്ച്‌ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് തീരുമാനമെടുക്കാമെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ടെങ്കിലും യുപിയിലും പുതുച്ചേരിയിലും മാത്രമാണു ക്ലാസ് തുടങ്ങിയത്. തമിഴ്നാട് ഈ മാസം 16 മുതല്‍ സ്കൂളുകള്‍ തുറക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. ഇതിനുപിന്നാലെയാണ് കേരളവും സ്കൂളുകള്‍ നിയന്ത്രണങ്ങളോടെ തുറക്കാന്‍ പദ്ധതിയിടുന്നതായി വാര്‍ത്തകള്‍ പ്രചരിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!