KSDLIVENEWS

Real news for everyone

ആദ്യ പ്രസവത്തിന് 5,000 രൂപ ധനസഹായം ; മാതൃവന്ദന യോജനപദ്ധതിക്ക് 13.22 കോടികൂടി

SHARE THIS ON

തിരുവനന്തപുരം ; ആദ്യ പ്രസവത്തിന് 5,000 രൂപ ലഭ്യമാക്കുന്ന മാതൃവന്ദന യോജനപദ്ധതിക്ക് 13.22 കോടി രൂപകൂടി അനുവദിച്ചു. നടപ്പ് സാമ്ബത്തികവര്‍ഷം ഇതുവരെ 64,239 അമ്മമാര്‍ക്ക് ആകെ 42.42 കോടി രൂപ വിതരണം ചെയ്തു. പദ്ധതി തുടങ്ങിയ 2018 ജനുവരി മുതല്‍ ഇതുവരെ 5.51 ലക്ഷത്തിലധികം അമ്മമാര്‍ക്ക് 226.47 കോടി രൂപനല്‍കി. പദ്ധതി കൂടുതല്‍ കാര്യക്ഷമമാക്കാനായി ക്യുആര്‍ കോഡ് സംവിധാനം ഏര്‍പ്പെടുത്തുമെന്ന് മന്ത്രി കെ കെ ശൈലജ പറഞ്ഞു.

പ്രസവാനുകൂല്യങ്ങള്‍ ഒന്നും ലഭിക്കാത്ത എല്ലാ സ്ത്രീകള്‍ക്കും ആദ്യ പ്രസവത്തിന് ഈ പദ്ധതി ആനുകൂല്യത്തിന് അര്‍ഹതയുണ്ട്. അങ്കണവാടികള്‍ വഴി ഗുണോഭോക്താക്കളില്‍നിന്ന് അപേക്ഷ സ്വീകരിച്ച്‌ ഐസിഡിഎസ് ഓഫീസുകള്‍ വഴി ഓണ്‍ലൈന്‍ ആയി സമര്‍പ്പിച്ചാണ് പദ്ധതി നടപ്പാക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!