KSDLIVENEWS

Real news for everyone

ഫുട്ബോൾ ഇതിഹാസം ; മറഡോണ ആശുപത്രിയിൽ ; വിഷാദരോഗ ചികിത്സയിലെന്ന് ഡോക്ടർ

SHARE THIS ON

ബ്യൂണസ് അയേഴ്‌സ്: ഫുട്ബോള്‍ ഇതിഹാസം ഡീഗോ മറഡോണയെ വിഷാദ രോഗ ലക്ഷണങ്ങളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി റിപ്പോര്‍ട്ടുകള്‍. അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി ഗുരുതരമല്ലെന്ന് അടുത്ത വൃത്തങ്ങള്‍ അറിയിച്ചു. അര്‍ജന്റീനയിലെ ബ്യൂണസ് അയേഴ്‌സ് നഗരത്തില്‍ നിന്നും 40 കിലോമീ‌റ്റര്‍ അകലെ ലാ പ്ളാ‌റ്റയിലെ ഒരു സ്വകാര്യ മെഡിക്കല്‍ ക്ളിനിക്കിലാണ് താരം ഇപ്പോള്‍.

കഴിഞ്ഞ ഒരാഴ്‌ചയോളമായി അദ്ദേഹം ദുഖിതനായിരുന്നെന്നും ഭക്ഷണം കഴിക്കാന്‍ താല്‍പര്യം പ്രകടിപ്പിച്ചിരുന്നില്ലെന്നും അദ്ദേഹത്തിന്റെ ഡോക്‌ടര്‍ ലിയോപോള്‍ഡോ ലൂക്ക് അറിയിച്ചു. കഴിഞ്ഞ വര്‍ഷം അവസാനം മുതല്‍ ലാ പ്ളാ‌റ്റയിലെ ഒന്നാം ഡിവിഷന്‍ ഫുട്ബോള്‍ ടീമായ ജിംനാസിയ വൈ എസ്ഗ്രീമയിലെ പരിശീലകനായി ഇവിടെത്തന്നെ താമസിച്ച്‌ വരികയായിരുന്നു മറഡോണ. അദ്ദേഹത്തിന്റെ ടീം 3-0ന് കഴിഞ്ഞ ദിവസം മത്സരം വിജയിച്ചിരുന്നു. എന്നാല്‍ മത്സരം നടക്കവെ തന്നെ ഇറങ്ങിപ്പോന്ന അദ്ദേഹത്തിന്റെ ആരോഗ്യത്തെ കുറിച്ച്‌ അന്ന് തന്നെ അഭ്യൂഹങ്ങള്‍ പരന്നിരുന്നു.

ഇക്കഴിഞ്ഞ വെള‌ളിയാഴ്‌ചയായിരുന്നു അര്‍ജന്റീനന്‍ ഇതിഹാസ താരത്തിന്റെ അറുപതാമത് പിറന്നാള്‍. മുന്‍പ് അദ്ദേഹവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചുവന്ന ഒരാള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് താരം ക്വാറന്റൈനിലായിരുന്നു.എന്നാല്‍ അദ്ദേഹത്തിന് കൊവിഡ് ബാധിച്ചു എന്ന വാര്‍ത്ത ഡോക്‌ടര്‍മാര്‍ തള‌ളി. പിറന്നാള്‍ ദിനത്തിനും മറഡോണക്ക് സന്തോഷമൊന്നും ഉണ്ടായിരുന്നില്ലെന്ന് അദ്ദേഹത്തിന്റെ ഡോക്‌ടര്‍ അഭിപ്രായപ്പെട്ടു. തുടര്‍ന്ന് ആരോഗ്യം വീണ്ടെടുക്കാനാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്ന്

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!