കുന്നരിയത്ത് തറവാട് കുടുംബ കൂട്ടായ്മ നിലവിൽ വന്നു…. വിദ്യാഭ്യാസത്തിനും ആരോഗ്യ പരിരക്ഷക്കും മുൻതൂക്കം നൽകും….

മേൽപറമ്പ: ചെമ്മനാട് ഗ്രാമപഞ്ചായത്തിലെ കളനാട് – ചെമ്മനാട് ഗ്രാമങ്ങളിലായി വ്യാപിച്ച് കിടക്കുന്ന കുന്നരിയത്ത് തറവാടിലെ കുന്നരിയത്ത് മൊയ്തീൻ കുട്ടി ഹാജിയുടെ ആൺ-പെൺ മക്കൾ പരമ്പരയിൽപ്പെട്ട കുടുംബാംഗങ്ങളുടെ പ്രാഥമിക കൂടി ചേരൽ മേൽപറമ്പ ” സെയ്യദ് കോയഞ്ഞി തങ്ങളുടെ” വസതിയിൽ വെച്ചു ചേരുകയുണ്ടായി.
ശഹ് മാ മറിയം മൻസൂർ തങ്ങളുടെ ഖിറാഅത്തോടെ കുന്നരിയത്ത് മാഹിൻ ഹാജി കുടുംബ കൂട്ടായ്മ ഉൽഘാടനം ചെയ്തു…
കുന്നരിയത്ത് കുടുംബാംഗങ്ങളിൽപ്പെട്ട വിദ്യാർത്ഥികളുടെ വിദ്യാഭ്യാസത്തിനും, കുടുംബാംഗങ്ങളുടെ ആരോഗ്യ പരിരക്ഷക്കും, കുടുംബവുമായി ബന്ധപ്പെട്ട് വരുന്ന പ്രശ്നങ്ങൾക്കും പ്രയാസങ്ങൾക്കും കുടുംബ സദസ്സിലൂടെ ചർച്ച ചെയ്ത് പ്രശ്ന പരിഹാരം കാണുവാനും കുടുംബാംഗങ്ങളുടെ നാനോന്മുഖമായ വികസന പ്രവർത്തനങ്ങൾക്ക് നേതൃത്വം വഹിക്കുവാനും നിർധന സഹായ ഫണ്ട് സമാഹരിക്കാനും കൂട്ടായ്മ തത്വത്തിൽ തീരുമാനിച്ചു…
ഇക്കഴിഞ്ഞ ലോക്ക് ഡൗൺ കാലയളവിൽ ഓൺലൈൻ പഠനത്തിലൂടെ 35 ദിവസം കൊണ്ട് 628 കോഴ്സുകൾ പൂർത്തിയാക്കി “അമേരിക്കൻ ബുക്ക്സ് ഓഫ് റിക്കോർഡ്സിൽ” ഇടം നേടിയ “ഫാത്തിമത്ത് ഷംന എന്ന കുന്നരിയത്ത് കുടുംബത്തിൽപ്പെട്ട വിദ്യാർത്ഥിനിക്ക്” കുന്നരിയത്ത് തറവാട് വക ക്യാഷ് അവാർഡ് കുടുംബ കാരണവർ കുന്നരിയത്ത് മാഹിൻ ഹാജിയും, പ്രശംസാ പത്രം കുന്നരിയത്ത് മുഹമ്മദ് കുഞ്ഞി ഹാജി ചാത്തങ്കെെയും യോഗത്തിൽ വെച്ച് സമ്മാനിച്ചു….
ഭാരാവാഹികളായി കുടുംബ കാരണവർ/ ചെയർമാൻ: കുന്നരിയത്ത് മാഹിൻ ഹാജി…
വൈസ് ചെയർമാൻമാർ: കുന്നരിയത്ത് മുഹമ്മദ്കുഞ്ഞി ഹാജി ചാത്തങ്കെ,
ഇ.എം. ഇബ്രാഹിം,
സെയ്യദ് കോയഞ്ഞി തങ്ങൾ,
ഇ എം അബ്ദുൽ ഖാദർ,
മൊയ്തീൻ കുട്ടി കെ.കെ.,
ജനൽ കൺവീനർ: അബ്ദുല്ല ഡ്രോസർ,
കൺവീനർമാർ: സൈഫുദ്ദീൻ കെ. മാക്കോട്,
റാഫി മാഹിൻ ഹാജി കുന്നരിയത്ത്,
ബഷീർ കൊല്ലമ്പാടി, ബഷീർ കുന്നരിയത്ത്..
ട്രഷറർ: ഇ എം അബ്ദുല്ല കുഞ്ഞി.
എന്നിവരെ നിയോഗിച്ചു….
ഡ്രോസർ അബ്ദുല്ല, ഇ എം ഇബ്രാഹിം, ബദ്റുദ്ധീൻ കുന്നരിയത്ത്,ശരീഫ് സലാല, മുഹമ്മദ് കുഞ്ഞി ബേക്കൽ, അഫ്സൽ അഹ്മദ്, അഷറഫ് (ഉമ്പൂഞ്ഞി), ഷബീർ ലാല, മൻസൂർ തങ്ങൾ, ഫസ്ലു എഫ് ആർ, റാഫി ഉമ്മർ മാക്കോട്, ഹിശാം മുഹമ്മദ് ദേളി ജംക്ഷൻ, ബഷീർ ദാദ, എന്നിവർ സംസാരിച്ചു…..
കോവിഡ് പ്രൊട്ടോകോൾ കൃത്യമായി പാലിച്ച് ചേർന്ന യോഗത്തിൽ കുന്നരിയത്ത് മഹിൻ ഹാജി അദ്ധ്യക്ഷത വഹിച്ചു സൈഫുദ്ദിൻ കെ.മാക്കോട് സ്വാഗതവും, സെയ്യദ് കോയഞ്ഞി തങ്ങൾ പ്രാർത്ഥനയും, ബഷീർ കുന്നരിയത്ത് നന്ദിയും പ്രകാശിപ്പിച്ചു…..

