KSDLIVENEWS

Real news for everyone

കേരളത്തില്‍ അനിശ്ചിതകാല സ്വകാര്യ ബസ് സമരം പിൻവലിച്ചു: മന്ത്രിയുമായി നടത്തിയ ചർച്ച വിജയം

SHARE THIS ON

കോഴിക്കോട്: കേരളത്തില്‍ ജൂലായ് 22 മുതല്‍ പ്രഖ്യാപിച്ചിരുന്ന അനിശ്ചിതകാല സ്വകാര്യബസ് സമരം പിൻവലിച്ചു. ഗതാഗതമന്ത്രി കെ.ബി.

ഗണേഷ്കുമാറുമായി നടത്തിയ ചർച്ചയെത്തുടർന്നാണ് സമരം പിൻവലിക്കാൻ തീരുമാനിച്ചത്.

മന്ത്രിയുമായി നടത്തിയ ചർച്ചയില്‍ വിദ്യാർഥികളുടെ യാത്രാനിരക്ക് വർധനവ് സംബന്ധിച്ച്‌ 29-ന് വിദ്യാർഥി സംഘടനാ നേതാക്കളും ബസ് ഉടമകളും സംയുക്തമായി ഗതാഗത സെക്രട്ടറിയുമായി ചർച്ച നടത്താൻ തീരുമാനിച്ചു. പിസിസി ഒരു മാസത്തേക്ക് മാറ്റിവെയ്ക്കാനും ലിമിറ്റഡ് സ്റ്റോപ്പ് പെർമിറ്റുകള്‍ സംബന്ധിച്ച്‌ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരുമായി ചർച്ചചെയ്ത് നിയമപരമായി തടസ്സമില്ലെങ്കില്‍ സ്റ്റാറ്റസ് കോ തുടരാനും തീരുമാനമായി. വിദ്യാർഥികളുടെ കണ്‍സഷൻ കാര്യത്തില്‍ അർഹതപ്പെട്ടവർക്ക് മാത്രമായി നിജപ്പെടുത്തുന്ന തരത്തില്‍ ആപ്പ് സംവിധാനം 45 ദിവസത്തിനുള്ളില്‍ നിലവില്‍വരുന്ന തരത്തില്‍ തീരുമാനമുണ്ടാക്കാനും ധാരണയായി.

ഗതാഗത വകുപ്പ് മന്ത്രിയുമായി നടത്തിയ ചർച്ചയില്‍ സംയുക്ത സമിതി ഭാരവാഹികളായ ഹംസ എരിക്കുന്നവൻ, ടി. ഗോപിനാഥൻ, ഗോകുലം ഗോകുല്‍ദാസ്, കെ.കെ. തോമസ്, ബിബിൻ ആലപ്പാട്,കെ.ബി. സുരേഷ് കുമാർ, ഗതാഗത സെക്രട്ടറി, ഗതാഗത കമ്മീഷണർ തുടങ്ങിയവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!