മുസ്‌ലിംകള്‍ അനര്‍ഹമായി നേടുന്നുവെന്ന വെള്ളാപ്പള്ളിയുടെ പരാമര്‍ശം; കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ റിപ്പോര്‍ട്ട് പുറത്തുവിട്ട് നജീബ് കാന്തപുരം

മലപ്പുറം: മുസ്‌ലിംകള്‍ അനർഹമായി നേടുന്നതുള്‍പ്പടെയുള്ള വെള്ളാപ്പള്ളി നടേശന്റെ മുസ്‌ലിംവിരുദ്ധ വിദ്വേഷ പരാമർശങ്ങള്‍ക്ക് മറുപടിയുമായി നജീബ് കാന്തപുരം എംഎല്‍എ.
കേരളം ശാസ്ത്ര സാഹിത്യ പരിഷത്ത് പുറത്തുവിട്ട കണക്കുകള്‍ ഉദ്ധരിച്ചാണ് എംഎല്‍എയുടെ ഫേസ്ബുക് പോസ്റ്റ്. കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് പ്രസിദ്ധീകരിച്ച ‘കേരള പഠനം 2.0’ എന്ന റിപ്പോർട്ടില്‍ 2004 മുതല്‍ 2019 വരെയുള്ള ഒന്നര പതിറ്റാണ്ടിനിടയിലെ കേരളത്തിന്റെ സാമൂഹ്യ-സാമ്ബത്തിക വളർച്ചയെക്കുറിച്ചുള്ള സമഗ്രമായ വിശകലനം നടത്തുന്നു. ശക്തമായ ഡാറ്റകളുടെ പിൻബലത്തില്‍ തയ്യാറാക്കിയ ഈ റിപ്പോർട്ട് വെള്ളാപ്പള്ളിയുടെ വാസ്തവവിരുദ്ധ വാർത്തകളുടെ സത്യാവസ്ഥ തുറന്നുകാട്ടുന്നു.
വെള്ളാപ്പള്ളി നടേശൻ ഉള്‍പ്പെടെയുള്ള വെറുപ്പിന്റെ പ്രചാരകർക്ക് അഭിനന്ദനങ്ങള്‍ ചൊരിഞ്ഞ് ആവേശം പകരുന്ന മുഖ്യമന്ത്രിയും അദ്ദേഹം ചുമതലപ്പെടുത്തുന്ന മന്ത്രിമാരും കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് പ്രസിദ്ധീകരിച്ച കേരള പഠനം 2 എന്ന പഠന റിപ്പോർട്ട് വായിക്കണം എന്ന് നജീബ് കാന്തപുരം ആവശ്യപ്പെട്ടു. ഈ പഠനം പുറത്തുവിട്ട ശാസ്ത്ര സാഹിത്യ പരിഷത്തിന് നജീബ് കാന്തപുരം നന്ദി പറഞ്ഞു.
ഡാറ്റ സഹിതമുള്ള നജീബ് കാന്തപുരത്തിന്റെ ഫേസ്ബുക് പോസ്റ്റിന്റെ പൂർണരൂപം:
‘വെള്ളാപ്പള്ളി നടേശൻ ഉള്‍പ്പെടെയുള്ള വെറുപ്പിന്റെ പ്രചാരകർക്ക് അഭിനന്ദനങ്ങള്‍ ചൊരിഞ്ഞ് ആവേശം പകരുന്ന മുഖ്യമന്ത്രിയും അദ്ദേഹം ചുമതലപ്പെടുത്തുന്ന മന്ത്രിമാരും കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് പ്രസിദ്ധീകരിച്ച കേരള പഠനം 2 എന്ന പഠന റിപ്പോർട്ട് വായിക്കണം.
കഴിഞ്ഞ ഒന്നര പതിറ്റാണ്ടിനിടയില്‍ (2004 മുതല്‍ 2019 വരെ )
കേരളത്തില്‍ സംഭവിച്ച സാമൂഹ്യ സാമ്ബത്തിക വളർച്ചയാണ് പഠന വിഷയം.
കൃത്യമായ സർവ്വെയിലൂടെ ശക്തമായ ഡാറ്റകളുടെ പിൻബലത്തിലുള്ള ആ പഠന റിപ്പോർട്ടില്‍ ഈ വർഗ്ഗീയ വാദികളുടെ വ്യാജ വാദങ്ങള്‍ക്കുള്ള മറുപടിയുണ്ട്.
ഒന്ന്, കേരളത്തില്‍ മുസ്ലിം ജനസംഖ്യ ക്രമാതീതമായി വളരുന്നു.
ഉത്തരം: കഴിഞ്ഞ 15 വർഷത്തിനിടയില്‍ മുസ്ലിം സമുദായത്തിന്റെ ജന സംഖ്യാ വളർച്ചാ നിരക്ക് 6.1 ല്‍ നിന്ന് 5.1 ആയി കുറഞ്ഞിരിക്കുന്നു.
രണ്ട്,
മുസ്ലിം സമുദായം അനർഹമായി പലതും നേടി സാമ്ബത്തിക വളർച്ച നേടുന്നു.
ഉത്തരം: മുസ്ലിം ജന സംഖ്യ ഏറ്റവും കൂടുതലുള്ള മലപ്പുറം ജില്ല ആളോഹരി വരുമാനത്തില്‍ 13 ആം സ്ഥാനത്താണുള്ളത്.
കേരളത്തില്‍ 14 ജില്ലകളേ ഉള്ളൂ എന്നോർക്കണം.
കോട്ടയം ജില്ലയിലെ വാർഷിക ആളോഹരി വരുമാനം 111392.
മലപ്പുറം ജില്ലയില്‍ ഒരു വ്യക്തിയുടെ ആളോഹരി വരുമാനം ഇതിന്റെ പകുതിയേ ഉള്ളൂ.
68084.
പിന്നോക്ക ഹിന്ദു സമുദായ അംഗങ്ങളുടെ വാർഷിക ആളോഹരി 84063.
മുസ്ലിം : 66679
എസ്.സി : 63489
ശരാശരി ഭൂവുടമസ്ഥത ( സെന്റ് )
പിന്നോക്ക ക്രിസ്ത്യൻ : 15.8
മുന്നോക്ക ക്രിസ്ത്യൻ : 132.5
പിന്നോക്ക ഹിന്ദു: 37.2
മുന്നോക്ക ഹിന്ദു: 69.8
മുസ്ലിം: 32.5
തൊഴിലില്ലായ്മ നിരക്ക്.
പിന്നോക്ക ഹിന്ദു :
13.6
മുന്നോക്ക ഹിന്ദു : 11.7
പിന്നോക്ക ക്രിസ്ത്യൻ : 14.1
മുന്നോക്ക ക്രിസ്ത്യൻ : 15
മുസ്ലിം : 18.2
സർക്കാർ ജോലി
പിന്നോക്ക ക്രിസ്ത്യൻ വിഭാഗം : 4.2
( ജനസംഖ്യ പ്രാതിനിധ്യം : ( 4 ശതമാനം )
മുന്നോക്ക ക്രിസ്ത്യൻ വിഭാഗം: 12.4
( ജന സംഖ്യ പ്രാതിനിധ്യം : 12 ശതമാനം )
പിന്നോക്ക ഹിന്ദു : 33.6
( ജനസംഖ്യ : 31.2 )
മുന്നോക്ക ഹിന്ദു : 26.7
(ജന സംഖ്യ : 15.2 )
മുസ്ലിം ജന സംഖ്യ 27. 3 .
സർക്കാർ ജോലിയിലെ പ്രാതിനിധ്യം 13.8
ഇത്രയേറെ പിറകില്‍ നില്‍ക്കുന്ന ഒരു സമൂഹത്തെ പിന്നെയും പിറകോട്ട് തള്ളാൻ നടത്തുന്ന കുടിലമായ വർഗ്ഗീയ ജല്‍പ്പനങ്ങള്‍ക്കാണ് സി.പി.എം നേതാക്കളും മന്ത്രിമാരും നിരുപാധിക പ്രോത്സാഹനങ്ങള്‍ നല്‍കുന്നത്.
പലർക്കും ഇതറിയില്ല.
എന്നാല്‍ ഈ കള്ളം പ്രചരിപ്പിക്കുന്നവർക്കെല്ലാം ഇത് നന്നായറിയാം.
അവർക്ക് ഇസ്ലാമോഫോബിയ പടർത്തി,
മുസ്ലികളെ സംശയ നിഴലില്‍ നിർത്തി വർഗ്ഗീയ ധ്രുവീകരണമുണ്ടാക്കണം.
ഈ രാഷ്ട്രീയ ദുഷ്ടലാക്കിനെ പൊളിച്ചടക്കുന്ന ഡാറ്റകള്‍ പുറത്ത് വിട്ട കേരള ശാസ്ത്ര സാഹിത്യ പരിഷത്തിനു നന്ദി..

