KSDLIVENEWS

Real news for everyone

മണല്‍മാഫിയാ ബന്ധം; കുമ്പള പൊലീസ് സ്റ്റേഷനിലെ അഞ്ച് പൊലീസുകാര്‍ക്കും ഡ്രൈവര്‍ക്കും സസ്‌പെഷന്‍

SHARE THIS ON

കാസർകോട്: മണൽ -മണ്ണ് മാഫിയയുമായി ബന്ധം ഉണ്ടെന്ന ആരോപണത്തെ തുടർന്ന് കുമ്പള പൊലീസ് സ്റ്റേഷനിലെ ഡ്രൈവർ ഉൾപ്പെടെ ആറു പൊലീസുകാരെ ജില്ലാ പൊലീസ് മേധാവി സസ്പെൻ്റ് ചെയ്‌തു. പി എം അബ്ദുൽ സലാം, വിനോദ് കുമാർ, ലിനീഷ്, എം കെ അനൂപ്, മനു, ഡ്രൈവർ കൃഷ്‌ണ പ്രസാദ് എന്നിവരെയാണ് അന്വേഷണ വിധേയമായി സസ്പെന്റ് ചെയ്ത‌ത്. എസ് ഐ കെ ശ്രീജേഷ് നൽകിയ റിപ്പോർട്ട് പ്രകാരമാണ് നടപടി.

എസ് ഐയുടെ നേതൃത്വത്തിൽ അടുത്തിടെ നടത്തിയ പൂഴി റെയ്‌ഡിനിടയിൽ ടിപ്പർലോറി ഡ്രൈവറെ പിടികൂടിയിരുന്നു. ഇയാളുടെ മൊബൈൽ ഫോൺ പൊലീസ് കസ്റ്റഡിയിലെടുത്ത് പരിശോധിച്ചപ്പോൾ പൊലീസുകാരുമായുള്ള ബന്ധം പുറത്തുവരികയായിരുന്നു. പൊലീസിന്റെ നീക്കങ്ങൾ മണൽ- മണ്ണ് കടത്തുകാർക്കു ചോർത്തികൊടുക്കുന്നതിനാൽ പൂഴിയൂറ്റൽ സംഘം പലപ്പോഴും രക്ഷപ്പെടുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!