KSDLIVENEWS

Real news for everyone

സിപിഎമ്മുകാര്‍ അധികം കളിക്കണ്ട: കേരളം ഞെട്ടുന്ന സംഭവം പുറത്തുവിടും; സിപിഎമ്മിനും ബിജെപിക്കും മുന്നറിയിപ്പുമായി പ്രതിപക്ഷ നേതാവ് വിഡി സതീശന്‍

SHARE THIS ON

കോഴിക്കോട്: സിപിഎമ്മിനും ബിജെപിക്കും മുന്നറിയിപ്പുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. സിപിഎമ്മുകാർ ഇക്കാര്യത്തിൽ അധികം കളിക്കരുത്. വൈകാതെ കേരളം ഞെട്ടുന്ന വാർത്ത പുറത്തുവിടും, വലിയ താമസമൊന്നും വേണ്ട. ഞാൻ പറയുന്നതൊന്നും വൈകാറില്ലല്ലോ. തെരഞ്ഞെടുപ്പിനൊക്കെ സമയം ഉണ്ടല്ലോ’, വി ഡി സതീശൻ മാധ്യമപ്രവർത്തകരോട് പറഞ്ഞു. റേപ്പ് കേസിലെ മന്ത്രിയെയും എംഎൽഎയും ആദ്യം സിപിഎം പുറത്താക്കണം. എംവി ഗോവിന്ദനെ രക്ഷിക്കാനാണ് അവർ ശ്രമിക്കുന്നത്. ബംഗാളിൽ സംഭവിച്ചതുപോലെ സിപിഎമ്മിന് കേരളത്തിലും അത് സംഭവിക്കും. മുഖ്യമന്ത്രിയുടെ ഓഫീസ് മുതൽ അങ്ങോട്ട് ലൈംഗികാരോപണക്കേസിൽ പ്രതികളുണ്ടെന്നും വി ഡി സതീശൻ പറഞ്ഞു.

കന്റോൺമെന്റ്റ് ഹൗസിലേക്ക് കാളയുമായി പ്രതിഷേധം സംഘടിപ്പിച്ച ബിജെപിയെയും സതീശൻ വിമർശിച്ചു. ‘ബിജെപിക്കാരോട് ഒരു കാര്യം പറയാനുണ്ട്. ഇന്നലെ കൻാൺമെന്റ് ഹൗസിലേക്ക് പ്രകടനം നടത്തിയ കാളയെ കളയരുത്. പാർട്ടി ഓഫീസിൻ്റെ മുറ്റത്ത് കെട്ടിയിടണം. അടുത്ത ദിവസങ്ങളിൽ ആവശ്യം വരും. ആ കാളയുമായി രാജീവ് ചന്ദ്രശേഖറിന്റെ വീട്ടിലേക്ക് പ്രതിഷേധം നടത്തേണ്ട സ്ഥിതി പെട്ടെന്നുണ്ടാകും. കാര്യം ഇപ്പോൾ പറയുന്നില്ല. ആ കാളയെ ഉപേക്ഷിക്കരുത്. കാത്തിരുന്നോളൂ’, എന്നാണ് വി ഡി സതീശൻ പറഞ്ഞത്. മുഖം നോക്കാതെ ഹൃദയ വേദനയോടെ സഹപ്രവർത്തകനെതിയര നടപടിയെടുത്തു. മറ്റൊരു പാർട്ടിയും ഇങ്ങനെ നടപടിയെടുക്കില്ല. സ്ത്രീകളുടെ അഭിമാനം സൂക്ഷിക്കാനാണ് നടപടിയെടുത്തത്. കേരളത്തിലെ ജനങ്ങൾ ഈ നടപടിയെ ആദരവോടെ കാണും. കേരള രാഷ്ട്രീയ ചരിത്രത്തിൽ അടയാളപ്പെടുത്തുന്ന തീരുമാനമാകുമെന്ന് ആളുകൾ പറയുന്നുവെന്നും വി ഡി സതീശൻ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!