കാസർഗോഡ് ഉപജില്ലാ സ്കൂൾ കലോത്സവത്തിൻ്റെ സംഘാടകസമിതി രൂപീകരിച്ചു

ചെർക്കള: 65ാമത് കാസറഗോഡ് ഉപജില്ല സ്കൂൾ കലോത്സവത്തിൻ്റെ സംഘാടകസമിതി രൂപീകരണ യോഗം 22/10/26 വ്യാഴം ഉച്ചക്ക് 2.30 ന് ഗവ: ഹയർ സെക്കൻഡറി സ്കൂൾ ചെർക്കള സെൻട്രലിൽ വെച്ച് നടന്നു. നവംബർ 11,12,13 തീയതികളിൽ ഓഫ്റ്റേജ് മൽസരങ്ങളും 16,17,18 തീയ്യതികളിൽ സ്റ്റേജ് മത്സരങ്ങളും 15 വേദികളിലായി അരങ്ങേറും.6 ദിവസം നീണ്ടു നിൽക്കുന്ന കലാമാങ്കത്തിൽ ഏകദേശം 6000 ത്തിലധികം കലാപ്രതിഭകൾ മാറ്റുരയ്ക്കും.
സംഘാടകസമിതി രൂപീകരണയോഗം ഉദ്ഘാടനം കാസറഗോഡ് MLA ശ്രീ.കല്ലട്ര മാഹിൻ ഹാജി നിർവഹിച്ചു. ചെങ്കള ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീ.വസന്തൻ അജക്കോട് അധ്യക്ഷത വഹിച്ച പരിപാടിയിൽ ഉദുമ MLA ശ്രീ K.നീലകണ്ഠൻ മുഖ്യപ്രഭാഷണം നിർവഹിച്ചു.
മുൻ എംഎൽഎ NA നെല്ലിക്കുന്ന്,മുസ്ലിംലീഗ് സംസ്ഥാന വൈസ് പ്രസിഡണ്ട് A.അബ്ദുറഹ്മാൻ,ജില്ലാ പഞ്ചായത്ത് മെമ്പർമാരായ പി ബി ഷെഫീഖ്,ജസ്ന മനാഫ്, കാസറഗോഡ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് അബ്ദുല്ല കുഞ്ഞി ചെർക്കള,ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ ജെയിംസ്,സക്കീന അബ്ദുല്ല ഗോവ ,അഡ്വക്കേറ്റ് നാസിഫ ജലീൽ ,കുറ്റിക്കോൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി ശോഭന കുമാരി,ചെങ്കള ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ജാസ്മിൻ കബീർ,ചെങ്കള ഗ്രാമപഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഷുക്കൂർ ചെർക്കളം,ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഇക്ബാൽ ചേരൂർ ,വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്സൺ ശ്രീമതി ശാന്തകുമാരി,വാർഡ് മെമ്പർമാരായ സാഹിറ മജീദ്,ഹാരിസ് തായൽ,സി വി കൃഷ്ണൻ,EA മുഹമ്മദ്,എ ഇ ഒ ശശിധര,മുസ്ലിം ലീഗ്ഗ് ചെങ്കള ഗ്രാമപഞ്ചായത്ത് സെക്രട്ടറി നാസർ ചെർക്കളം,വ്യാപാരി വ്യവസായി ചെർക്കള യൂണിറ്റ് പ്രസിഡണ്ട് ബി എം ശരീഫ്,സൈനബ് മെമ്മോറിയൽ പ്രിൻസിപ്പൽ ഡോ:നീന എംകെ,പിടിഎ പ്രസിഡണ്ട് ഖാലിദ് ചെർക്കള,വൈസ് പ്രസിഡണ്ട് സിദ്ദീഖ് അളക്ക,MPTA പ്രസിഡണ്ട് താഹിറ റഷീദ്,എക്സിക്യൂട്ടീവ് അംഗങ്ങളായ ബഷീർ ബച്ചി,റഹീം പൈക്ക,സിബി ലത്തീഫ്,നിസാർ അറന്തോട്,ഹാഷിം ഉമ്പു,ശബാന മുനീർ,അലീമത്ത് അർഫാന, ബിവി,
H M ഫോറം കൺവീനർ ഗഫൂർ ദേളി, ഐ ടി കോഡിനേറ്റർ കാദർ മാഷ് , ഡോ : വിനോദ് കുമാർ പെരുമ്പള, ബേക്കൽ AEO മുഹമ്മദലി ടി കെ, ,BPC സുബൈർ സി എച്ച്, ഹെൽത്ത് ഇൻസ്പെക്ടർമാരായ ഗോപിനാഥ് കെവി , എം സി ബഷീർ
വിവിധ വാർഡ് മെമ്പർ മാരായ
ഹമീദ് നെക്കര,
ബാദ്ഷ ജീലാനി ,മുഹമ്മദ് ഹനീഫ, ഷൈലജ പി
ഷിഹാബുദ്ധീൻ എ എ , അബ്ദുൽ ലത്തീഫ് ,റിസ്വാന മെഹ്റൂഫ്, ആയിഷ മുഹമ്മദ്
പ്രിൻസിപ്പാൾ രഘുനാഥ് സർ,ഹെഡ്മിസ്ട്രസ് സുബൈദ,സീനിയർ അസിസ്റ്റൻറ് സമീർ തെക്കിൽ,പ്രൈമറി ഇൻചാർജ് രാജേഷ് പിവി,സ്റ്റാഫ് സെക്രട്ടറി അഭിലാഷ് വി,മറ്റു ജനപ്രതിനിധികൾ,രക്ഷിതാക്കൾ,നാട്ടുകാർ എന്നിവരുടെ മഹനീയ സാന്നിധ്യം ശ്രദ്ധേയമായി.

