KSDLIVENEWS

Real news for everyone

അമേരിക്കയുടെ താക്കീതിന് വില നല്‍കാതെ ഇന്ത്യ; റഷ്യയില്‍ നിന്ന് കൂടുതല്‍ S400 വ്യോമപ്രതിരോധസംവിധാനങ്ങള്‍ വാങ്ങും

SHARE THIS ON

ദില്ലി: കൂടുതല്‍ S400 വ്യോമപ്രതിരോധസംവിധാനങ്ങള്‍ വാങ്ങാൻ ഇന്ത്യ. ഇത് സംബന്ധിച്ച്‌ ചർച്ചകള്‍ നടക്കുന്നതായി റഷ്യൻ വാർത്ത ഏജൻസി റിപ്പോർട്ട് ചെയ്തു.

നിലവില്‍ ഇന്ത്യ റഷ്യയുമായി അഞ്ച് എസ് 400 സംവിധാനത്തിനാണ് കരാർ നല്‍കിയിരിക്കുന്നത്. അടുത്ത വർഷത്തോടെ അവസാനത്തെ രണ്ടെണ്ണം കൂടി ഇന്ത്യയിലെത്തും. അതേസമയം, റഷ്യയില്‍ നിന്ന് വിഭവങ്ങള്‍ വാങ്ങുന്നത് നിർത്തണമെന്ന അമേരിക്കയുടെ ആവശ്യങ്ങള്‍ക്ക് ഇന്ത്യ വഴങ്ങുന്നില്ലെന്ന് റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്‌റോവ് പറഞ്ഞു.

ഇന്ത്യൻ പ്രതിരോധ മേഖലയിലേക്ക് ഫ്രാൻസില്‍ നിന്നും ഇസ്രായേലില്‍ നിന്നും വാങ്ങലുകള്‍ നടക്കുന്നുണ്ടെങ്കിലും ഇന്ത്യയുടെ മുൻനിര ആയുധ വിതരണക്കാരായി റഷ്യ തുടരുന്നു. 2020 നും 2024 നും ഇടയില്‍ ഇന്ത്യയുടെ ആയുധ ഇറക്കുമതിയുടെ 36 ശതമാനവും റഷ്യയില്‍ നിന്നായിരുന്നുവെന്ന് സ്റ്റോക്ക്ഹോം ഇന്റർനാഷണല്‍ പീസ് റിസർച്ച്‌ ഇൻസ്റ്റിറ്റ്യൂട്ട് റിപ്പോർട്ട് ചെയ്തിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!