കുമ്പളയിലെ ടോള്‍ബൂത്ത് നിര്‍മാണം: ആക്ഷന്‍ കമ്മിറ്റിയുടെ ബഹുജനമാര്‍ച്ചില്‍ പ്രതിഷേധമിരമ്പി; പൊലീസ് ജലപീരങ്കി പ്രയോഗിച്ചു

കാസർകോട്: കുമ്പള ആരിക്കാടിയിൽ ദേശീയപാതാ വിഭാഗം നിർമ്മിക്കുന്ന ടോൾബൂത്തിനെതിരെ ആക്ഷൻ കമ്മിറ്റിയുടെ ബഹുജനമാർച്ചിൽ പ്രതിഷേധമിരമ്പി. എകെഎം അഷ്റഫിന്റെ നേതൃത്വത്തിലാണ് മാർച്ച് നടന്നത്. കുമ്പള ടൗണിൽ നിന്ന് ആരംഭിച്ച പ്രതിഷേധ പ്രകടനം ടോൾഗേറ്റ് പരിസരത്ത് തടഞ്ഞതോടെ സമരക്കാരും പൊലീസും തമ്മിൽ ഉന്തും തള്ളുമുണ്ടായി. തുടർന്ന് പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. ബഹുജനമാർച്ചിൽ ആയിരങ്ങൾ പങ്കെടുത്തു. ദേശീയ ഉപരോധിച്ചതോടെ ഗതാഗതം തടസപ്പെട്ടു. ടോൾ ഗേറ്റ് നിർമാണം നിർത്തിവെക്കുന്നതുവരെ പ്രതിഷേധം തുടരുമെന്ന് ആക്ഷൻ കമ്മിറ്റി നേതാക്കൾ പറഞ്ഞു.

