KSDLIVENEWS

Real news for everyone

മന്ത്രിമാര്‍ക്കും എം.പിമാര്‍ക്കും ഇന്‍ചാര്‍ജ്ജ് ഭാര്യമാര്‍: ബഹാവുദ്ദീന്‍ നദ്‌വിയെ സമസ്ത നേതൃത്വം തള്ളി; സ്വകാര്യത നോക്കേണ്ടത് സമസ്തയുടെ പണിയല്ല: ജിഫ്രി മുത്തുക്കോയ തങ്ങള്‍

SHARE THIS ON

കോഴിക്കോട്: പലമന്ത്രിമാർക്കും എം പി മാർക്കും ഇൻചാർജ്ജ് ഭാര്യമാരുണ്ടെന്ന പരാമർശം നടത്തിയ ഡോ. ബഹാവുദ്ദീൻ നദ്‌വിയെ സമസ്‌ നേതൃത്വം തള്ളി. സ്വകാര്യത നോക്കേണ്ടത് സമസ്‌തയുടെ പണിയല്ല. ഇതൊന്നും സമസ്‌തയുടെ ചർച്ചാ വിഷയമല്ല- പ്രസിഡണ്ട് ജിഫ്രി മുത്തുക്കോയ തങ്ങൾ പ്രതികരിച്ചു.

കഴിഞ്ഞ ദിവസമാണ് ബഹാവുദ്ദീൻ നദ്‌വി വിവാദപരാമർശം നടത്തിയത്. പല മന്ത്രിമാർക്കും എം പിമാർക്കും നടന്മാർക്കും ഒരു ഭാര്യയായിരിക്കും ഉണ്ടാവുക. എന്നാൽ ഇൻചാർജ്ജുകളായി വേറെ ഭാര്യമാരുണ്ടാകും.

ഇങ്ങനെ ഇല്ലാത്തവർ കൈപൊക്കണമെന്ന് പറഞ്ഞാൽ ആരും ഉണ്ടാകില്ല- നദ്‌വിയുടെ ഈ പരാമർശത്തെയാണ് സമസ്‌ത നേതൃത്വം തള്ളിയത്.

അതേസമയം നദ്‌വിയെ അനുകൂലിച്ചുകൊണ്ട് മറ്റൊരു നേതാവായ നാസർ ഫൈസി കൂടത്തായി രംഗത്തെത്തി. നദ്‌വി പറഞ്ഞത് യാഥാർത്ഥ്യമാണ്. സമസ്‌തയുടെ നിലപാടാണ് അദ്ദേഹം പറഞ്ഞത്- കൂടത്തായി പ്രതികരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!