പ്രതിഭാധനരായ കായിക താരങ്ങൾ വർത്തമാന കാലത്തെ നാടിന്റെ മുതൽക്കൂട്ട് അഷ്റഫ് കർള സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കാസറഗോഡ് ബ്ലോക്ക് പഞ്ചായത്ത്

കുമ്പള: സമൂഹത്തിൽ വളർന്നുവരുന്ന കായിക താരങ്ങളും വർത്തമാന കാലത്ത് നാടിന്റെ മുതൽക്കൂട്ടാണെന്നും അവരെ പ്രോത്സാഹിപ്പിക്കാൻ കടന്നുവരുന്ന കൂട്ടായ്മകളും സംഘടനകളും അഭിനന്ദനങ്ങൾ അർഹമായ പ്രവർത്തനമാണ് നടത്തുന്നതെന്നും കാസർകോട് ബ്ലോക്ക് പഞ്ചായത്ത് സ്റ്റാണ്ടിങ് കമ്മിറ്റി ചെയർമാൻ അഷ്റഫ് കർള അഭിപ്രായപ്പെട്ടു.
കുമ്പള ഗവൺമെൻറ് ഹയർസെക്കൻഡറി സ്കൂളിൽ 1988 – 91 കാലഘട്ടങ്ങളിൽ പഠിച്ചവരുടെ കൂട്ടായ്മ സംഘടിപ്പിച്ച ഒരിക്കൽ കൂടി സ്നേഹ താഴ് വരയിൽ സമാഗമം 2025 പരിപാടിയിൽ നിരവധി രാജ്യങ്ങളിളായി 5.000 കിലോ മിറ്റർ ബൈക്ക് ഓടിച്ചു ഇന്ത്യൻബുക്ക് ഓഫ് റെക്കോർഡ് സിൽ ഇടം നേടിയ അമൃത ജോഷി കുമ്പളക്ക് നൽകിയ അനോമദന ചടങ്ങ് ഉത്ഘാടനം ചെയ്തു സംസാരിക്കയായിരുന്നു അഷ്റഫ് കർള.
കുമ്പള റോയൽ ഖുബ റെസ്റ്റോ റന്റിൽ നടന്ന ചടങ്ങിൽ സത്താർ മാസ്റ്റർ, അധ്യക്ഷത വഹിച്ചു ലത്തീഫ് മാസ്റ്റർ സ്വാഗതം പറഞ്ഞു.
മുഖ്യ അതിഥിക്കുള്ള ഉപഹാരവും സമ്മാനങ്ങളും സിദ്ദീഖ് ബി എം കെ, മറിയമത്ത് നജീമ, ആയിഷ അബ്ദുള്ള, ഓമന എന്നിവർ സമ്മാനിച്ചു.
ചടങ്ങിൽ ലത്തീഫ് ജെ എച് എൽ, നൂർജമാൽ, റഷീദ്കർള, ആരിഫ്, റഷീദ, നബീസ, ജലാൽ, അബ്ദുൽ ഹമീദ് ഐബി തുടങ്ങിയവർ സംസാരിച്ചു.
വിവിധ കലാ പരിപാടികളും പരിപാടിക്ക് മാറ്റുകൂട്ടി. മൊയ്തീൻ അസീസ് നന്ദി പറഞ്ഞു.