മെസ്സിപ്പടയ്ക്ക് എതിരാളി ഓസ്ട്രേലിയ: അര്‍ജന്‍റീന ടീം പ്രതിനിധി കൊച്ചിയില്‍

അര്‍ജന്റീന ടീമിന്റെ കേരള സന്ദര്‍ശനത്തോട് അനുബന്ധിച്ച് നടക്കുന്ന സൗഹൃദ മല്‍സരത്തില്‍ എതിരാളികള്‍ ഓസ്ട്രേലിയ. സന്ദര്‍ശനവുമായി ബന്ധപ്പെട്ട് ടീം പ്രതിനിധി ഹെക്ടര്‍ ഡാനിയേല്‍ കബ്രേര കൊച്ചിയില്‍ എത്തി. കായികമന്ത്രിയുമായി നടത്തുന്ന കൂടിക്കാഴ്ചയ്ക്ക് ശേഷം മല്‍സരം നടക്കാനിരിക്കുന്ന കലൂര്‍ രാജ്യാന്തര സ്റ്റേഡിയം സന്ദര്‍ശിക്കും.
അര്‍ജന്‍റീന ടീം കേരളത്തിലെത്തുമ്പോള്‍ താമസിക്കുന്ന സ്ഥലങ്ങള്‍, ഭക്ഷണം, യാത്രാ സൗകര്യങ്ങള്‍ എന്നിവയടക്കം കായികമന്ത്രിയുമായുള്ള കൂടിക്കാഴ്ചയില്‍ ചര്‍ച്ചയാകും. കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിലാണ് നേരത്തെ അര്‍ജന്‍റീന ടീം കളിക്കാനെത്തുമെന്ന് തീരുമാനിച്ചിരുന്നത്. എന്നാല്‍ അസൗകര്യങ്ങളെ തുടര്‍ന്ന് വേദി കൊച്ചിയിലേക്ക് മാറ്റുകയായിരുന്നു. അണ്ടര്‍ 17 ലോകകപ്പ് സമയത്താണ് കലൂര്‍ രാജ്യാന്തര സ്റ്റേഡിയം ഫിഫ നിലവാരത്തിലേക്ക് ഉയര്‍ത്തിയത്. നവംബര്‍ 15നാണ് ടീം കേരളത്തിലെത്തുക. നവംബര്‍ 15 നും പതിനെട്ടിനും ഇടയിലാകും മല്‍സരം നടത്തുക

