KSDLIVENEWS

Real news for everyone

സേനക്ക് കരുത്തുപകർന്ന് മൂന്ന് റഫാൽ ജെറ്റ് വിമാനങ്ങൾ കൂടി ; ഇന്ത്യയിൽ പറന്നെത്തി

SHARE THIS ON

ന്യൂഡല്‍ഹി: പ്രതിരോധ സേനയ്ക്ക് കരുത്തുപകര്‍ന്ന് മൂന്ന് റഫാല്‍ ജെറ്റ് വിമാനങ്ങള്‍ കൂടി ഇന്ത്യയില്‍ പറന്നെത്തി. ഫ്രാന്‍സില്‍ നിന്ന് നിര്‍ത്താതെ പറന്ന റഫാല്‍ ബുധനാഴ്ച രാത്രി 8.14 ഓടേയാണ് അംബാലയിലെ വ്യോമത്താവളത്തില്‍ എത്തിയത്. നിലവില്‍ 10 വിമാനങ്ങളാണ് ഇന്ത്യക്ക് നല്‍കിയിരിക്കുന്നത്.

ജൂലൈ 28നാണ് അഞ്ച് റഫാലുകളുടെ ആദ്യ ബാച്ച്‌ ഇന്ത്യയിലെത്തിയത്. സെപ്റ്റംബര്‍ 10ന് നടന്ന ചടങ്ങില്‍ റഫാല്‍ യുദ്ധ വിമാനങ്ങളെ വ്യോമസേനയുടെ ഭാഗമാക്കി കേന്ദ്ര സര്‍ക്കാര്‍ ഔദ്യോഗിക പ്രഖ്യാപനം നടത്തിയിരുന്നു. ബാക്കി അഞ്ചെണ്ണം വ്യോമസേന പൈലറ്റുമാര്‍ക്ക് പരിശീലനം നല്‍കുന്നതിനായി ഫ്രാന്‍സിലാണുള്ളത്.

100 കിലോമീറ്റര്‍ ദൂരെയുള്ള ലക്ഷ്യത്തിലേക്ക് വായുവില്‍ നിന്ന് വായുവിലേക്ക് തൊടുക്കാവുന്ന മിറ്റിയോര്‍ മിസൈല്‍, സ്‌കള്‍പ് ക്രൂസ് മിസൈല്‍ എന്നിവയാണ് റഫാല്‍ വിമാനത്തിന്റെ പ്രധാന സവിശേഷതകള്‍. ഫ്രഞ്ച് വിമാന നിര്‍മ്മാണ രംഗത്തെ പ്രമുഖരായ ഡസ്സൗള്‍ട്ട് ഏവിയേഷനാണ് റഫാലിന്റെ നിര്‍മാതാക്കള്‍.

14 ആയുധ സംഭരണികളും റഫാല്‍ വഹിക്കുന്നു. റഷ്യന്‍ സുഖോയ് വിമാനങ്ങള്‍ ഇറക്കുമതി ചെയ്ത് 23 വര്‍ഷങ്ങള്‍ക്ക് ശേഷം ഇന്ത്യ വാങ്ങുന്ന പ്രധാന യുദ്ധ വിമാനമാണ് ഫ്രാന്‍സില്‍ നിന്നുള്ള റഫാല്‍. 59,000 കോടി രൂപയുടെ കരാറില്‍ 36 വിമാനങ്ങളാണ് ഫ്രാന്‍സില്‍ നിന്ന് ഇന്ത്യ വാങ്ങുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!