KSDLIVENEWS

Real news for everyone

ഗാസയില്‍ ഇസ്രയേല്‍ വ്യോമാക്രമണം: ആറ് പേര്‍ കൊല്ലപ്പെട്ടു

SHARE THIS ON

ഗാസയില്‍ ഇസ്രായേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ ആറ് പേർ കൊല്ലപ്പെട്ടു. ഗാസയില്‍ ആക്രമണം അവസാനിപ്പിക്കാൻ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നിർദ്ദേശിക്കുകയും ഹമാസ് സമാധാനത്തിന് തയ്യാറാണെന്ന് പ്രഖ്യാപിക്കുകയും ചെയ്തതിന് മണിക്കൂറുകള്‍ക്ക് ശേഷമാണ് സംഭവം.

ഗാസ സിറ്റിയിലെ ഒരു വീട്ടില്‍ ഇസ്രായേല്‍ നടത്തിയ ഒരു ആക്രമണത്തില്‍ നാല് പേർ കൊല്ലപ്പെട്ടതായും തെക്കൻ ഗാസയിലെ ഖാൻ യൂനിസില്‍ നടന്ന മറ്റൊരു ആക്രമണത്തില്‍ രണ്ട് പേർ കൊല്ലപ്പെട്ടതായും പ്രാദേശിക അധികാരികള്‍ പറഞ്ഞു.

ഹമാസിന്റെ പ്രതികരണത്തെത്തുടർന്ന് ഇസ്രായേലി ബന്ദികളെ മോചിപ്പിക്കുന്ന ട്രംപിന്റെ ഗാസ പദ്ധതിയുടെ ആദ്യ ഘട്ടം “ഉടനടി നടപ്പിലാക്കാൻ” ഇസ്രായേല്‍ തയ്യാറെടുക്കുകയാണെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ ഓഫീസ് പറഞ്ഞതിന് തൊട്ടുപിന്നാലെയാണ് ആക്രമണങ്ങള്‍ ഉണ്ടായത്. ഗാസാ മുനമ്ബിലെ ആക്രമണങ്ങള്‍ കുറയ്ക്കാൻ രാജ്യത്തെ രാഷ്ട്രീയ നേതൃത്വം സൈന്യത്തിന് നിർദ്ദേശം നല്‍കിയതായി ഇസ്രായേല്‍ മാധ്യമങ്ങള്‍ പിന്നീട് റിപ്പോർട്ട് ചെയ്തിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!