KSDLIVENEWS

Real news for everyone

ജില്ലയിൽ കോവിഡ് ബാധിതർ 19000 കടന്നു ; 197 മരണവും

SHARE THIS ON

കാഞ്ഞങ്ങാട്: 182 പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ജില്ലയിൽ പോസിറ്റീവാകുന്നവരുടെ എണ്ണം 19,170 ആയി. ഇവരിൽ 17,450 പേരും സമ്പർക്കത്തിലൂടെ രോഗം പകർന്നവരാണ്. 973 പേർ വിദേശത്തു നിന്നെത്തിയവരും 747 പേർ ഇതരസംസ്ഥാനത്തുനിന്ന്‌ വന്നവരുമാണ്. 17,524 പേർ ഇതുവരെ രോഗമുക്തി നേടി. ബുധനാഴ്ച മാത്രം നെഗറ്റീവായത് 181 പേരാണ്. ഇതുവരെ 197 പേർ ജില്ലയിൽ കോവിഡ് ബാധിച്ചു മരിച്ചു. 1449 പേർ ചികിത്സയിലും 4512 പേർ നിരീക്ഷണത്തിലുമാണ്. ഇവരിൽ ഭൂരിപക്ഷംപേരും അവരവരുടെ വീടുകളിലാണ് കഴിയുന്നത്. 1117 സാമ്പിളുകൾകൂടി പരിശോധനയ്ക്കയച്ചു. 215 പേരുടെ പരിശോധനാഫലം ലഭിക്കാനുമുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!