KSDLIVENEWS

Real news for everyone

കോൺക്രീറ്റ് ചെയ്ത് നവീകരിച്ച താഴെ കൊടിയമ്മ ജുമാ മസ്ജിദ് റോഡ് ഉദ്ഘാടനം ചെയ്തു

SHARE THIS ON

കുമ്പള: കാസർകോട് ബ്ലോക്ക് പഞ്ചായത്ത് 2025-26 വാർഷിക പദ്ധയിൽ ഉൾപ്പെടുത്തി കോൺക്രീറ്റ് ചെയ്ത് നവീകരിച്ച താഴെ കൊടിയമ്മ ജുമാ മസ്ജിദ് റോഡ് തുറന്നു.
കാസർകോട് ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ അഷ്റഫ് കർള ഉദ്ഘാടനം ചെയ്തു. കുമ്പള പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷൻ ബി.എ റഹ്മാൻ ആരിക്കാടി അധ്യക്ഷനായി.

കുമ്പള പഞ്ചായത്ത് ആസൂത്രണ സമിതി വൈസ് ചെയർമാൻ എ.കെ ആരിഫ്, മുൻ കുമ്പള പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ അഷ്റഫ് കൊടിയമ്മ, മുസ് ലം ലീഗ് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് അബ്ബാസ് കൊടിയമ്മ,വാർഡ് മുസ് ലിം ലീഗ് പ്രസിഡൻ്റ് അബ്ദുല്ല ഇച്ചിലംപാടി, സിദ്ധീഖ് ദണ്ഡഗോളി, മുസ്ലിം ലീഗ് വാർഡ് ജന.സെക്രട്ടറി ഐ.മുഹമ്മദ് റഫീഖ്, ഭാരവാഹികളായ  അബ്ദുൽ റഹിമാൻ ബി.പി, ഹസൈനാർ കുദിരക്കണ്ടം, അബ്ദുൽ റഹിമാൻ കുദിരക്കണ്ടം,ഊജാർ വാർഡ് മുസ്ലിം ലീഗ് സെക്രട്ടറി , നിസാം ചോനമ്പാടി, നൗഫൽ കൊടിയമ്മ, താഴെ കൊടിയമ്മ മഹല്ല് സെക്രട്ടറി അബൂബക്കർ ബി.പി, അബ്ദുസ്സലാം എ പി ,ഐ.കെ അബ്ബാസ്, മൊയ്തീൻ ബി.പി, മുഹമ്മദ് ബി.പി, മുഹാസ് ബി.പി, അബ്ദുല്ല കുദിരക്കണ്ടം, യാസിർ താഴെ, റഫീഖ് താഴെ, റംഷാദ് കൊടിയമ്മ, സിയാദ് കോഹിന്നൂർ, അബ്ദുല്ല ഐ.കെ, സിദ്ധീഖ് ബി പി  തുടങ്ങിയവർ സംബന്ധിച്ചു.

പടം. കോൺക്രീറ്റ് ചെയ്ത് നവീകരിച്ച കൊടിയമ്മ താഴെ ജുമാ മസ്ജിദ് റോഡ് അഷ്റഫ് കർള ഉദ്ഘാടനം ചെയ്യുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!