KSDLIVENEWS

Real news for everyone

കോവിഡ് പോസിറ്റീവ് ആണെങ്കിലും യുപി സ്കൂൾ ടീച്ചർ പരീക്ഷ എഴുതാം ; നടപടികൾ ഇങ്ങനെ

SHARE THIS ON

തിരുവനന്തപുരം: യുപി സ്‌കൂള്‍ ടീച്ചര്‍ തസ്തികയിലേക്ക് നടത്തുന്ന പിഎസ്‌സി പരീക്ഷ കോവിഡ് പോസിറ്റീവ് ആയ ഉദ്യോഗാര്‍ഥികള്‍ക്കും എഴുതാം. അടുത്ത മാസം ഏഴിന് നടത്തുന്ന പരീക്ഷയിലാണ് ഉദ്യോഗാര്‍ഥികള്‍ക്ക് കോവിഡ് പോസിറ്റീവ് ആയാലും അവസരം നല്‍കുന്നത്.

നിര്‍ദേശ പ്രകാരമുള്ള സര്‍ട്ടിഫിക്കറ്റുകള്‍ സമര്‍പ്പിക്കണം. ഇത് സംബന്ധിച്ച അപേക്ഷകള്‍ ജില്ലാ ഓഫീസില്‍ നല്‍കി അനുവാദം വാങ്ങാം. പരീക്ഷാ ദിവസം ആംബുലന്‍സില്‍ ഇരുന്നാണ് പരീക്ഷ എഴുതേണ്ടത്.

കോവിഡ് പോസിറ്റീവ് പോലുള്ള അടിയന്തര സാഹചര്യങ്ങളില്‍ നില്‍ക്കുന്നവര്‍ക്കാണ് ജില്ലാ തല പരീക്ഷകളില്‍ കേന്ദ്ര മാറ്റം അനുവദിക്കുക. പരീക്ഷാ കേന്ദ്രം മാറ്റുന്നതിനായി കോവിഡ് പോസിറ്റീവ് ആയവര്‍ നല്‍കുന്ന അപേക്ഷകള്‍ മാത്രമായിരിക്കും ഇനി പരിഗണിക്കുക.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!