KSDLIVENEWS

Real news for everyone

വിജയം ഉറപ്പിച്ച് ബെഡൻ , പിന്നാലെ ആദ്യ ഭരണ തീരുമാനവും

SHARE THIS ON

വാഷിങ്​ടണ്‍: യു.എസ്​ പ്രസിഡന്‍റ്​ തെരഞ്ഞെടുപ്പില്‍ വിജയ പ്രതീക്ഷ പങ്കുവെച്ച ഡെമോക്രാറ്റിക്​ സ്​ഥാനാര്‍ഥി ജോ ബൈഡന്‍ ത​െന്‍റ ആദ്യ ഭരണതീരുമാനവും പുറത്തുവിട്ടു. പ്രസിഡന്‍റ്​ ഡോണള്‍ഡ്​ ട്രംപി​െന്‍റ നയങ്ങളെ തിരുത്തുന്നതാണ്​ ആദ്യ തീരുമാനം. കാലാവസ്​ഥ വ്യതിയാനം നേരിടാനുള്ള പാരീസ്​ ഉടമ്ബടിയില്‍ യു.എസ്​ വീണ്ടും ചേരുമെന്നതാണ്​ ബൈഡ​െന്‍റ പ്രഖ്യാപനം.

ട്രംപി​െന്‍റ വിവാദ പരമായ തീരുമാനങ്ങളിലൊന്നായിരുന്നു പാരീസ്​ ഉടമ്ബടിയില്‍നിന്നുള്ള യു.എസി​െന്‍റ ഇറങ്ങിപ്പോക്ക്​. ‘ഇന്ന്​ പാരീസ്​ ഉടമ്ബടിയില്‍നിന്ന്​ ട്രംപ്​ ഭരണകൂടം ഔദ്യോഗികമായി പുറത്തുപോരുന്നു. കൃത്യം 77 ദിവസത്തിനുള്ളില്‍ ബൈഡന്‍ ഭരണകൂടം വീണ്ടും ചേരും’ -​ജോ ബൈഡന്‍ ട്വീറ്റ്​ ചെയ്​തു. പാരീസ്​ ഉടമ്ബടിയില്‍നിന്ന്​ യു.എസ്​ ഔദ്യോഗികമായി പുറത്തുപോകുന്ന ദിവസമാണിന്ന്​. ഇതുസംബന്ധിച്ച്‌​ എ.ബി.സി ന്യൂസി​െന്‍റ വാര്‍ത്ത പങ്കുവെച്ചാണ്​ ബൈഡ​െന്‍റ ട്വീറ്റ്​. ബൈഡ​െന്‍റ ആദ്യ ഭരണകൂട തീരുമാനം വന്നതോടെ ബൈഡന്‍ പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ടാല്‍ ട്രംപി​െന്‍റ പല നയങ്ങളും തിരുത്തുമെന്ന്​ ഉറപ്പായി.

അതേസമയം യു.എസില്‍ വോ​ട്ടെണ്ണല്‍ പുരോഗമിക്കുകയാണ്​. ഡെമോക്രാറ്റിക്​ സ്​ഥാനാര്‍ഥി ജോ ബൈഡന്‍ 264 ഇലക്​ടറല്‍ വോട്ടുകളും റിപ്പബ്ലിക്കന്‍ സ്​ഥാനാര്‍ഥി ഡോണള്‍ഡ്​ ട്രംപ്​ 219 ​വോട്ടുകളും സ്വന്തമാക്കി. പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെടാന്‍ 270 ഇലക്​ടറല്‍ വോട്ടുകളാണ്​ ആവ​ശ്യം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!