വിജയം ഉറപ്പിച്ച് ബെഡൻ , പിന്നാലെ ആദ്യ ഭരണ തീരുമാനവും

വാഷിങ്ടണ്‍: യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ വിജയ പ്രതീക്ഷ പങ്കുവെച്ച ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി ജോ ബൈഡന് തെന്റ ആദ്യ ഭരണതീരുമാനവും പുറത്തുവിട്ടു. പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിെന്റ നയങ്ങളെ തിരുത്തുന്നതാണ് ആദ്യ തീരുമാനം. കാലാവസ്ഥ വ്യതിയാനം നേരിടാനുള്ള പാരീസ് ഉടമ്ബടിയില്‍ യു.എസ് വീണ്ടും ചേരുമെന്നതാണ് ബൈഡെന്റ പ്രഖ്യാപനം.
ട്രംപിെന്റ വിവാദ പരമായ തീരുമാനങ്ങളിലൊന്നായിരുന്നു പാരീസ് ഉടമ്ബടിയില്‍നിന്നുള്ള യു.എസിെന്റ ഇറങ്ങിപ്പോക്ക്. ‘ഇന്ന് പാരീസ് ഉടമ്ബടിയില്‍നിന്ന് ട്രംപ് ഭരണകൂടം ഔദ്യോഗികമായി പുറത്തുപോരുന്നു. കൃത്യം 77 ദിവസത്തിനുള്ളില്‍ ബൈഡന് ഭരണകൂടം വീണ്ടും ചേരും’ -ജോ ബൈഡന് ട്വീറ്റ് ചെയ്തു. പാരീസ് ഉടമ്ബടിയില്‍നിന്ന് യു.എസ് ഔദ്യോഗികമായി പുറത്തുപോകുന്ന ദിവസമാണിന്ന്. ഇതുസംബന്ധിച്ച് എ.ബി.സി ന്യൂസിെന്റ വാര്‍ത്ത പങ്കുവെച്ചാണ് ബൈഡെന്റ ട്വീറ്റ്. ബൈഡെന്റ ആദ്യ ഭരണകൂട തീരുമാനം വന്നതോടെ ബൈഡന് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടാല്‍ ട്രംപിെന്റ പല നയങ്ങളും തിരുത്തുമെന്ന് ഉറപ്പായി.
അതേസമയം യു.എസില്‍ വോട്ടെണ്ണല്‍ പുരോഗമിക്കുകയാണ്. ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി ജോ ബൈഡന് 264 ഇലക്ടറല്‍ വോട്ടുകളും റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി ഡോണള്‍ഡ് ട്രംപ് 219 വോട്ടുകളും സ്വന്തമാക്കി. പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെടാന്‍ 270 ഇലക്ടറല്‍ വോട്ടുകളാണ് ആവശ്യം.

