KSDLIVENEWS

Real news for everyone

ബിനീഷിന്റെ വീട്ടിലെ റെയ്‌ഡ് രാഷ്ട്രീയ പ്രേരിതം; ഇഡി മനുഷ്യാവകാശ ലംഘനം നടത്തി- സി.പി.എം

SHARE THIS ON

തിരുവനന്തപുരം: ബിനീഷ് കോടിയേരിയുടെ വീട്ടിലെ റെയ്ഡ് രാഷ്ട്രീയ പ്രേരിതമാണെന്നും എൻഫോഴ്സ്മെന്റ് ഉദ്യോഗസ്ഥർ മനുഷ്യാവകാശ ലംഘനം നടത്തിയെന്നും സി.പി.എം. മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന അവെയ്ലബിൽ സെക്രട്ടേറിയറ്റ് യോഗമാണ് ഇത്തരമൊരു നീരീക്ഷണം നടത്തിയത്. എന്നാൽ കേസിൽ ഇടപെടില്ലെന്ന നിലപാടിൽ മാറ്റമില്ല. കുടുംബം നിയമ നടപടി സ്വീകരിക്കുമെന്നും അറിയിച്ചു. സിപിഎം അറിയിച്ചു.
ബെംഗളൂരു മയക്ക് മരുന്ന് കേസുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടിൽ അറസ്റ്റിലായ ബിനീഷ് കോടിയേരിയുടെ വീട്ടിൽ ഇന്നലെയായിരുന്നു ഇ.ഡി റെയ്ഡിനെത്തിയത്. 26 മണിക്കൂറിന് ശേഷമുള്ള റെയ്ഡിന് ശേഷം ഇന്നായിരുന്നു മടങ്ങിയത്.
രാഷ്ട്രീയ താൽപര്യത്തോടെയുള്ള ഈ നടപടികളെ തുറന്നുകാണിക്കുന്ന പ്രചാരണങ്ങൾ നടത്താനും സിപിഐഎം അവൈലബിൾ സെക്രട്ടറിയേറ്റ് തീരുമാനിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!