KSDLIVENEWS

Real news for everyone

14 കാരൻ ജീവനൊടുക്കിയ സംഭവം; പ്രധാന അധ്യാപികയെയും ക്ലാസ് ടീച്ചറെയും മാനേജ്മെന്റ് സസ്പെൻഡ് ചെയ്തു

SHARE THIS ON

പാലക്കാട്: പല്ലൻചാത്തൂരിൽ പതിനാലുകാരൻ ജീവനൊടുക്കിയ സംഭവത്തിൽ നടപടിയുമായി സ്കൂ‌ൾ മാനേജ്മെൻ്റ്. ആരോപണ വിധേയരായ കണ്ണാടി ഹയർസെക്കൻഡറി സ്‌കൂളിലെ പ്രധാന അധ്യാപിക ലിസിയെയും ക്ലാസ് ടീച്ചർ ആശയെയും സസ്പെൻഡ് ചെയ്‌തു. പിടിഎയും, മാനേജ്മെന്റും, പഞ്ചായത്ത് അധികൃതരും അടിയന്തരമായി ചേർന്ന യോഗത്തിലാണ് അധ്യാപികമാർക്കെതിരെ നടപടിയെടുക്കാൻ തീരുമാനിച്ചത്. അധ്യാപികമാരെ സ്കൂളിൽനിന്ന് മാറ്റി നിർത്തി അന്വേഷണം ആരംഭിക്കാനാണ് തീരുമാനിച്ചത്. ഡിഇഒയുടെ നിർദേശപ്രകാരമാണ് സസ്പെൻഷൻ നടപടി. മാതാപിതാക്കളുടെ പരാതിയിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥിയായ അർജുനാണ് അധ്യാപികയുടെ പീഡനത്തിൽ മനംനൊന്ത് ജീവനൊടുക്കിയത്. ഇൻസ്റ്റഗ്രാമിൽ കുട്ടികൾ തമ്മിൽ മെസേജ് അയച്ചതിന്
അധ്യാപിക അർജുനെ
വെളിച്ചം
ഇരുട്ട്
‘ത്തിയെന്നാണ് കുടുംബം
ആരോപിചത്. സൈബർ സെലിൽ പരാതി നൽകുമെന്നും ജയിലിലിടുമെന്നും അധ്യാപിക ഭീഷണിപ്പെടുത്തിയെന്നും കുടുംബം ആരോപിച്ചിരുന്നു. വ്യാഴാഴ്‌ച രാവിലെ കെ.എസ്.യുവിൻ്റെ നേതൃത്വത്തിൽ സ്‌കൂളിലേക്ക് വിദ്യാർഥികൾ മാർച്ച് നടത്തിയിരുന്നു. പ്രതിഷേധത്തെ തുടർന്ന് സ്‌കൂൾ നാലുദിവസം അടച്ചിടാൻ അധികൃതർ തീരുമാനിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!