ട്രെയിൽബ്ലേസേഴ്സിനെതിരെ നാണം കെട്ട് സൂപ്പർനോവാസ്

വനിതാ ടി 20 ചലഞ്ചിലെ രണ്ടാമത്തെ മത്സരത്തില്‍ ട്രെയില്‍ബ്ലേസേഴ്സിനെതിരെ നാണം കെട്ട് സൂപ്പര്‍ നോവാസ്. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത സൂപ്പര്‍ നോവാസ് 15.1 ഓവറില്‍ വെറും 47 റണ്‍സിന് ഓള്‍ ഔട്ട് ആവുകയായിരുന്നു. സൂപ്പര്‍ നോവാസിന് വേണ്ടി 13 റണ്‍സ് എടുത്ത ഷെഫാലി വര്‍മയാണ് ടോപ് സ്‌കോറര്‍.
സൂപ്പര്‍ നോവാസിന് വേണ്ടി ഷെഫാലി വര്‍മയെ കൂടാതെ 10 റണ്‍സ് എടുത്ത ശിഖ പാണ്ഡെയും പുറത്താവാതെ 11 റണ്‍സ് എടുത്ത ലെയ്‌ഗ് കാസ്‌പെറക്കും മാത്രമാണ് രണ്ടക്കം കടന്നത്. ട്രെയില്‍ബ്ലേസേഴ്സിന് വേണ്ടി സോഫി എക്‌സിലെസ്റ്റണ്‍ നാല് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ജൂലാന്‍ ഗോസ്വാമിയും രാജേശ്വരി ഗെയ്ക്‌വാദും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

