മയാസ് മേനത്ത് സ്മാരക സ്വർണ്ണ മെഡൽ ഖദീജത്ത് ഫർസാനക്ക് നാളെ കൈമാറും

ആലംപാടി : ആലംപാടി ഗവ: ഹയർ സെക്കണ്ടറി സ്കൂളിൽ നിന്നും ഈ വർഷം എസ്.എസ്.എൽ.സി പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കുന്ന കുട്ടിക്ക് നാഷണൽ സ്റ്റുഡന്റസ് ലീഗ് ആലംപാടി ശാഖാ കമ്മിറ്റി പ്രഖ്യാപിച്ച രണ്ടാമത് മർഹും മയാസ് മേനത്ത് സ്മാരക സ്വർണ്ണ മെഡൽ എല്ലാ വിഷയങ്ങളിലും എ പ്ലസ് കരസ്ഥമാക്കി അതിനർഹയായ ഖദീജത്ത് ഫർസാനക്ക് കോവിഡ് പ്രോട്ടോകോൾ അനുസരിച്ച് നടക്കുന്ന ചടങ്ങിൽ നാളെ സമ്മാനിക്കും .

