KSDLIVENEWS

Real news for everyone

കാസർഗോഡ് ജില്ലയിൽ ഇന്ന് 155 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. സമ്പർക്കം വഴി 149 പേർക്കും. 43 പേർക്ക് രോഗമുക്തി

SHARE THIS ON

ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ്, കാസര്‍കോട്
വാര്‍ത്താക്കുറിപ്പ് 05.11.2020

കാസര്‍കോട് ജില്ലയില്‍ 155 കോവിഡ്, 43 പേര്‍ക്ക് രോഗമുക്തി

കാസര്‍കോട് ജില്ലയില്‍ 155 പേര്‍ക്ക് കൂടി കോവിഡ് 19 പോസിറ്റീവായി. സമ്പര്‍ക്കത്തിലൂടെ 149 പേര്‍ക്കും ഇതരസംസ്ഥാനത്ത് നിന്നെത്തിയ രണ്ട്‌പേര്‍ക്കും വിദേശത്ത് നിന്നെത്തിയ നാല്‌പേര്‍ക്കുമാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്. 43 പേര്‍ക്ക് കോവിഡ് നെഗറ്റീവായതെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ഹെല്‍ത്ത്) ഡോ.എ.വി. രാംദാസ് പറഞ്ഞു.

ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 4460 പേര്‍

വീടുകളില്‍ 3918 പേരും സ്ഥാപനങ്ങളില്‍ 542 പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത് 4460 പേരാണ്. പുതിയതായി 391 പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനല്‍ സര്‍വ്വേ അടക്കം പുതിയതായി 1067 സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചു. 227 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. 443 പേര്‍ നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി. 181 പേരെ ആശുപത്രികളിലും കോവിഡ് കെയര്‍ സെന്ററുകളിലുമായി പ്രവേശിപ്പിച്ചു. ആശുപത്രികളില്‍ നിന്നും കോവിഡ് കെയര്‍ സെന്ററുകളില്‍ നിന്നും 55 പേരെ ഡിസ്ചാര്‍ജ് ചെയ്തു.

19325 പേര്‍ക്കാണ് ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 977 പേര്‍ വിദേശത്ത് നിന്നെത്തിയവരും 749 പേര്‍ ഇതരസംസ്ഥാനത്ത് നിന്നെത്തിയവരും 17599 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയിമാണ് രോഗം സ്ഥിരീകരിച്ചത്. 17567 പേര്‍ക്ക് ഇതുവരെ കോവിഡ് നെഗറ്റീവായി. നിലവില്‍ 1558 പേരാണ് ജില്ലയില്‍ ചികിത്സയിലുള്ളത്.

മൂന്ന് കോവിഡ് മരണം കൂടി

ജില്ലയില്‍ മൂന്ന് പേരുടെ മരണം കൂടി കോവിഡ് മരണമെന്ന് ആരോഗ്യവകുപ്പ് സ്ഥിരീകരിച്ചു. ബദിയഡുക്ക പഞ്ചായത്തിലെ എം ജോസ് (74), പുത്തിഗെ പഞ്ചായത്തിലെ മറിയുമ്മ (70), ചെങ്കള പഞ്ചായത്തിലെ മറിയുമ്മ (63) എന്നിവരുടെ മരണമാണ് കോവിഡ് മരണമായി സ്ഥിരീകരിച്ചത്. ഇതോടെ കോവിഡ് ബാധിച്ച് മരണപ്പെട്ടവരുടെ എണ്ണം 200 ആയി.

വ്യാഴാഴ്ച കോവിഡ് നെഗറ്റീവായവരുടെ തദ്ദേശ സ്വയംഭരണ സ്ഥാപനം തിരിച്ചുള്ള കണക്ക്-

അജാനൂര്‍-4
ചെമ്മനാട്- 1
ചെങ്കള- 2
ചെറുവത്തൂര്‍- 5
കാഞ്ഞങ്ങാട്- 5
കാറഡുക്ക- 1
കാസര്‍കോട്- 3
കിനാനൂര്‍ കരിന്തളം- 1
മധൂര്‍- 1
മടിക്കൈ- 4
മംഗല്‍പാടി- 1
മൊഗ്രാല്‍പുത്തൂര്‍- 1
നീലേശ്വരം- 3
പടന്ന- 1
പള്ളിക്കര- 2
പുല്ലൂര്‍പെരിയ-5
ഉദുമ- 1
വെസ്റ്റ് എളേരി-2

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!