തുടക്കം മുതലേ നീതിയുക്തമല്ലാത്ത ഒരു തെരഞ്ഞെടുപ്പില്‍ നമുക്ക് വിജയിക്കാൻ കഴിഞ്ഞില്ല: മഹാസഖ്യത്തില്‍ വിശ്വാസമര്‍പ്പിച്ച വോട്ടര്‍മാര്‍ക്ക് നന്ദി അറിയിച്ച് രാഹുല്‍ ഗാന്ധി

ന്യുഡല്‍ഹി: മഹാസഖ്യത്തില്‍ വിശ്വാസമർപ്പിച്ച ബീഹാറിലെ വോട്ടർമാർക്ക് നന്ദി അറിയിച്ച് രാഹുല്‍ ഗാന്ധി. ഫേസ്ബുക്ക് പോസ്റ്റു വഴിയാണ് പ്രതികരണം.
ബീഹാറിലെ ഫലം ഞെട്ടിപ്പിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു.
മഹാസഖ്യത്തില്‍ വിശ്വാസമർപ്പിച്ച ബീഹാറിലെ കോടിക്കണക്കിന് വോട്ടർമാർക്ക് എന്റെ ഹൃദയപൂർവമായ നന്ദി അറിയിക്കുന്നു. തുടക്കം മുതലേ നീതിയുക്തമല്ലാത്ത ഒരു തെരഞ്ഞെടുപ്പില്‍ നമുക്ക് വിജയിക്കാൻ കഴിഞ്ഞില്ല. ഈ പോരാട്ടം ഭരണഘടനയെയും ജനാധിപത്യത്തെയും സംരക്ഷിക്കാനുള്ളതാണ്.
കോണ്‍ഗ്രസ് പാർട്ടിയും ‘ഇഡ്യ’ മുന്നണിയും ഈ ഫലം ആഴത്തില്‍ വിലയിരുത്തുകയും ജനാധിപത്യത്തെ രക്ഷിക്കാനുള്ള ശ്രമങ്ങള്‍ കൂടുതല്‍ ഫലപ്രദമാക്കുകയും ചെയ്യുമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.


