കേരള പുനർനിർമാണ പദ്ധതി : ഉദുമ മണ്ഡലത്തിൽ 14 കോടിയുടെ റോഡ്, പാലം പദ്ധതികൾക്ക് അനുമതി

പൊയിനാച്ചി: മുഖ്യമന്ത്രിയുടെ റീബിൽഡ് കേരള ഇനിഷ്യേറ്റീവ് പദ്ധതിയിൽ ഉൾപ്പെടുത്തി ഉദുമ നിയോജകമണ്ഡലത്തിൽ അഞ്ച് ഗ്രാമീണ റോഡുകൾ അഭിവൃദ്ധിപ്പെടുത്തുന്നതിനും കൊടവലം പാലത്തിനുമായി 14 കോടി രൂപ അനുവദിച്ചതായി കെ. കുഞ്ഞിരാമൻ എം.എൽ.എ. അറിയിച്ചു. കഴിഞ്ഞദിവസം സംസ്ഥാനത്തെ 492 പ്രവൃത്തികൾക്കായി 208.04 കോടി അനുവദിച്ച പട്ടികയിലാണ് ഇവ ഉൾപ്പെടുത്തിയിട്ടുള്ളത്. കുണ്ടംകുഴി-പായം-ഉണുപ്പുംകല്ല് റോഡ്- (അഞ്ചുകോടി), മൂന്നാംമൈൽ-പെരിയ പി.എം.ജി.എസ്.വൈ. റോഡിലെ കൊടവലം പാലം നിർമാണം (മൂന്നുകോടി), പാലക്കുന്ന്-ആറാട്ടുകടവ് റോഡ് (രണ്ടുകോടി), അമ്പങ്ങാട്-വെളുത്തോളി റോഡ് (ഒരുകോടി), ചെർക്കാപ്പാറ-ആലക്കോട് റോഡ് (ഒരുകോടി), കുറ്റിക്കോൽ-മക്കാളിപ്പാറ-ചാടകം-താന്നിക്കാൽറോഡ് (ഒരുകോടി) എന്നിവയാണ് പദ്ധതികൾ.

