ജില്ലയിൽ കോവിഡ് മരണം 200 ആയി
ജില്ലയിൽ വിവാഹങ്ങൾക്കും, ചടങ്ങുകൾക്കും, കളികൾക്കും നിയന്ത്രണം ഇങ്ങനെ. ജില്ലാ തല കോറോണ കോർ കമ്മിറ്റി

കാസർകോട് • ജില്ലയിൽ കോവിഡ് ബാധിതരുടെ എണ്ണം 19,325 ആയി . ഇതിൽ ഇന്നലെ 43 അടക്കം 17,567 പേർ കോവിഡ് മുക്തരായി . 1558 പേരാണ് ചികിത്സയിലുള്ളത് . കഴിഞ്ഞ ദിവസം മരിച്ച 3 പേരും കോവിഡ് മൂലമാണെന്നു ആരോഗ്യവകുപ്പ് സ്ഥിരീകരിച്ചു . ഇതോടെ ജില്ലയിൽ മരിച്ചവരുടെ എണ്ണം 200 ആയി . ബദിയഡുക്കയിലെ എം ജോസ് ( 74 ) , പുത്തിഗെയിലെ മറിയുമ്മ ( 70 ) , ചെങ്കളയിലെ മറിയുമ്മ ( 63 ) എന്നിവരാണ് കോവിഡ് ബാധിച്ച് മരിച്ചത് . കോവിഡിനെ തുടർന്നു ജില്ലയിൽ ആദ്യ റിപ്പോർട്ട് ചെയ്തത് ജൂലൈ 18 നാണ് . മൂന്നര മാസത്തിനുള്ളിൽ ഒരു മരണം . കുട്ടി ഉൾപ്പെടെ 200 പേരാണ് ജില്ലയിൽ മരണത്തിനു കീഴടങ്ങിയത് . ജില്ലയിൽ 4460 പേരാണ് നിരീക്ഷണത്തിലുള്ളത് . 227 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട് . ജില്ലാതല കൊറോണ കോർ കമ്മിറ്റി യോഗം തീരുമാനങ്ങൾ : വിവാഹങ്ങൾക്കും അൻപതും മറ്റു ചടങ്ങുകൾക്ക് 20 പേരും മാത്രമേ പങ്കെടുക്കാവാൻ പാടുള്ളുവെന്നു കൊറോണ കോർ കമ്മിറ്റി യോഗം തീരുമാനിച്ചു . ഇതിനായി ബന്ധപ്പെട്ട തദ്ദേശ സ്ഥാപനത്തിൽ റജിസ്റ്റർ ചെയ്ത് അനുമതി വാങ്ങണം . കല്യാണങ്ങളും മറ്റു ചടങ്ങുകളും പഞ്ചായത്തുകളെ അറിയിച്ചാൽ മാത്രം പോര അനുമതി ലഭ്യമാക്കി മാത്രമേ നടത്താൻ പാടുള്ളൂവെന്നും യോഗം നിർദേശിച്ചു . കലക്ടർ ഡി.സജിത്ത്ബാബു അധ്യക്ഷത വഹിച്ചു . കാണികൾ ഇല്ലാതെ 20 പേരെ മാത്രം പങ്കെടുപ്പിച്ച് ഇൻഡോർ സ്റ്റേഡിയങ്ങളിൽ കളിക്കുന്നതിന് അനുമതി . 144 നിലനിൽക്കുന്ന പ്രദേശങ്ങളിൽ അനുവദിക്കില്ല . കേരള ടെക്സ്റ്റൈൽസ് കോർപറേഷന്റെ കീഴിലുള്ള ഉദുമ ടെക്സ്റ്റൈൽസ് മില്ലിലേക്ക് തൊഴിലാളികളെ നിയമിക്കുന്നതിനുള്ള എഴുത്ത് പരീക്ഷ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു നടത്താം . കനീലടുക്കം സെന്റ് ജോസഫ് പള്ളിയിൽ 40 പേരെ പങ്കെടുപ്പിച്ച് 11 ന് കുർബാന കർമ്മങ്ങൾ നടത്താം . സിവിൽ സപ്ലസ് വകുപ്പ് വഴി വിതരണം ചെയ്യുന്ന കിറ്റുകൾ വീടുകളിലേക്ക് എത്താത്തത് സംബന്ധിച്ച് പരാതികൾ ഉയരുന്ന സാഹചര്യത്തിൽ ആവശ്യമായ നടപടി സ്വീകരിക്കാൻ ജില്ലാ സപ്ലേ ഓഫിസറെ ചുമതലപ്പെടുത്തി . • ജില്ലയിലെ ടൂറിസ്റ്റ് കേന്ദ്രങ്ങളിൽ അനുവദിച്ചതിൽ കൂടുതൽ ആൾക്കാർ വരുന്നത് നിയന്ത്രിക്കുന്നതിനായി നടപടികൾ സ്വീകരിക്കും

