ജില്ലയിൽ 19 പഞ്ചായത്തുകളിൽ വനിതകൾ പ്രസിഡന്റാകും.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്ത് വനിത വരും. ജില്ലയിൽ 19 പഞ്ചായത്തുകളിൽ വനിതകൾ പ്രസിഡന്റാകും. പട്ടികജാതി, പട്ടികവർഗ വിഭാഗം വനിതകൾ ഒരോ പഞ്ചായത്തിൽ പ്രസിഡന്റാകും. രണ്ട് നഗരസഭകളിൽ വനിതകളായിരിക്കും ചെയർപേഴ്സൺമാർ. മൂന്ന് ബ്ലോക്ക് പഞ്ചായത്തുകളും വനിതകൾ ഭരിക്കും. ഓരോ പഞ്ചായത്തിൽ പ്രസിഡന്റ് സ്ഥാനം പട്ടിക ജാതി, പട്ടിക വർഗം വിഭാഗത്തിനായി സംവരണം ചെയ്തു.
പ്രസിഡന്റ് സ്ഥാനം വനിതകൾക്കായി സംവരണം ചെയ്ത തദ്ദേശഭരണ സ്ഥാപനങ്ങൾ ഇവയാണ്. മുളിയാർ, ദേലംപാടി, ബേഡഡുക്ക, മഞ്ചേശ്വരം, വോർക്കാടി, മീഞ്ച, മംഗൽപാടി, കുമ്പള, മൊഗ്രാൽപുത്തൂർ, ചെമ്മനാട്, ഉദുമ, അജാനൂർ, മടിക്കൈ, കോടോം ബേളൂർ, പനത്തടി, ചെറുവത്തൂർ, പിലിക്കോട്, ബദിയഡുക്ക (പട്ടിക ജാതി), വെസ്റ്റ് എളേരി (പട്ടിക വർഗം). ബ്ലോക്ക് പഞ്ചായത്ത്: കാസർകോട്, മഞ്ചേശ്വരം, പരപ്പ. നഗരസഭ: കാഞ്ഞങ്ങാട്, നീലേശ്വരം.
പട്ടിക ജാതി (ജനറൽ): പൈവളിക. പട്ടിക വർഗം (ജനറൽ): കുറ്റിക്കോൽ.

