KSDLIVENEWS

Real news for everyone

ബദിയഡുക്ക മുസ്ലീംലീഗിൽ വൻ പൊട്ടിത്തെറി; ലീഗ് പഞ്ചായത്ത് കമ്മിറ്റി വൈസ് പ്രസിഡണ്ട് ഹമീദ് പള്ളത്തടുക്ക രാജിവച്ചു

SHARE THIS ON

കാസർകോട്: ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പ് പ്രചരണത്തിനു ചൂടുപിടിച്ചതിനു പിന്നാലെ മുസ്ലീംലീഗ് ബദിയഡുക്ക പഞ്ചായത്ത് കമ്മിറ്റിയിൽ പൊട്ടിത്തെറി. നിലവിൽ പഞ്ചായത്ത് ഭരണസമിതി അംഗവും മുസ്ലീംലീഗ് പഞ്ചായത്ത് കമ്മിറ്റി വൈസ് പ്രസിഡണ്ടുമായ ഹമീദ് പള്ളത്തടുക്ക പാർട്ടിയിൽ നിന്നു രാജിവച്ചു. രാജിക്കത്ത് പഞ്ചായത്ത് കമ്മിറ്റി പ്രസിഡണ്ടിനു അയച്ചു കൊടുത്തതായി അദ്ദേഹം അറിയിച്ചു. ബദിയഡുക്ക പഞ്ചായത്ത് കമ്മിറ്റിയുടെ ഏകാധിപത്യത്തിൽ മനംനൊന്തും മണ്ഡലം പ്രസിഡണ്ടായ മാഹിൻ കേളോട്ടിന്റെ നിലപാടിൽ പ്രതിഷേധിച്ചുമാണ് രാജിവയ്ക്കുന്നതെന്നു ഹമീദ് രാജിക്കത്തിൽ പറഞ്ഞു. സ്വന്തം കാര്യലാഭത്തിനുവേണ്ടി നേതാക്കന്മാർ പാർട്ടിയെ ദുരുപയോഗം ചെയ്യുന്നതായും അണികളെ വെറുപ്പിക്കുന്നതായും കത്തിൽ പറഞ്ഞു. ലീഗ് സ്ഥാനാർത്ഥി രണ്ടു തവണ വിജയിച്ച പഴയ ഏഴാം വാർഡ് ആരോടും ചോദിക്കാതെ കോൺഗ്രസിനു വിട്ടുകൊടുത്തു. പഞ്ചായത്ത് ഭാരവാഹികളുടെ യോഗം പോലും വിളിച്ചില്ല-അദ്ദേഹം കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!