KSDLIVENEWS

Real news for everyone

രാജ്യത്ത കോവിഡ് ബാധിതരുടെ എണ്ണം 84 ലക്ഷം കടന്നു ; കോവിഡ് മുക്തരുടെ എണ്ണം 77,65,966 ലക്ഷവും ;
24 മണിക്കൂറിനിടെ 47,638 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു ; 670 മരണവും

SHARE THIS ON

ന്യൂഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 47,638 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം അര ലക്ഷം കടന്ന രോഗ ബാധിതരുടെ എണ്ണത്തില്‍ വീണ്ടും കുറവ് രേഖപ്പെടുത്തിയത് ആശ്വാസകരമാണ്. ഇന്നലെ മാത്രം അര ലക്ഷത്തിന് മുകളില്‍ പേര്‍ക്ക് രോഗ മുക്തിയുണ്ട്. 54,157 പേര്‍ക്കാണ് ഇന്നലെ രോഗ മുക്തി.

ഇതോടെ രാജ്യത്തെ മൊത്തം രോഗികളുടെ എണ്ണം 84,11,724 ആയി. ഇന്നലെ 670 പേരാണ് മരിച്ചത്. ഇതോടെ ആകെ മരണം 1,24,985 ആയി. രാജ്യത്തെ ആകെ രോഗ മുക്തി നിരക്ക് 92.32 ശതമാനമായി ഉയര്‍ന്നു.

രാജ്യത്തെ നിലവിലെ ആക്ടീവ് കേസുകളുടെ എണ്ണം 5,20,773 ആണ്. കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച്‌ 7,189 രോഗികളുടെ കുറവാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ രേഖപ്പെടുത്തിയത്. ഇതുവരെയായി 77,65,966 പേര്‍ രോഗ മുക്തരായി ആശുപത്രി വിട്ടു. കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തുവിട്ടതാണ് കണക്കുകള്‍.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!