പിണറായി വിജയന്‍ ഇനിയും മുഖ്യമന്ത്രിയായി മടങ്ങിവരും: എം.എ യൂസഫലി

ദുബായ്: പിണറായി വിജയന്‍ ഇനിയും മുഖ്യമന്ത്രിയായി തന്നെ മടങ്ങി വരുമെന്ന് എംഎ യൂസഫലി. ഓര്‍മ കേരളോത്സവം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. എനിക്ക് രാഷ്ട്രീയമില്ല. ഞാന്‍ കച്ചവടക്കാരന്‍ മാത്രമാണ്. മുഖ്യമന്ത്രിക്കും പ്രധാനമന്ത്രിക്കും ഒരുപോലെ സ്വാഗതം പറയുന്ന നാടാണിത്. ഏവരും സന്തോഷത്തോടെ മത സൗഹാര്‍ദ്ദത്തോടെ ഒത്തൊരുമിച്ചു ജീവിക്കുന്ന രാജ്യമാണിതെന്നും എംഎ യൂസഫലി പറഞ്ഞു.
ഓര്‍മ കേരളോത്സവം പരിപാടിയില്‍ മുഖ്യമന്ത്രി പിണറായി വിജയനും എം.എ.യൂസഫലിയും
52 വര്‍ഷം മുന്‍പാണ് താനിവിടെ വന്നിറങ്ങുന്നത്. ഈ രാജ്യം എല്ലാം തന്നു. കേരളവും ആ ജനതയും ഹൃദയത്തിലാണ് എന്നാണ് യുഎഇ ഭരണാധികാരികള്‍ പറയുന്നത്. കേരള ജനത ഈ രാജ്യത്തിന്റെ ഉയര്‍ച്ചയില്‍ പ്രധാന പങ്കുവഹിക്കുന്നവരാണ്. സ്‌നേഹവും സഹോദര്യവുമെല്ലാം തരുന്നവരാണ് ഇവിടുത്തെ ഭരണാധികാരികള്‍. ജീവിത പ്രശ്‌നങ്ങള്‍ മാത്രമാണ് ഇവിടുത്തെ രാഷ്ട്രീയമെന്നും അദ്ദേഹം വ്യക്തമാക്കി.

