KSDLIVENEWS

Real news for everyone

മധ്യപ്രദേശിൽ ചൈനീസ് പടക്കങ്ങൾ വാങ്ങുന്നതിനും വിൽക്കുന്നതിനും രണ്ട് വർഷം വരെ ജയിൽ ശിക്ഷ

SHARE THIS ON

ഭോപ്പാല്‍: മധ്യപ്രദേശില്‍ ചൈനീസ് പടക്കങ്ങള്‍ വാങ്ങുന്നതിനും വില്‍ക്കുന്നതിനും ജയില്‍ ശിക്ഷ. ചൈനീസ് പടക്കങ്ങള്‍ വാങ്ങുകയും വില്‍ക്കുകയും ചെയ്യുന്നവര്‍ക്കെതിരെ കേസെടുത്ത് ജയിലിലടയ്ക്കുമെന്ന് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍ പറഞ്ഞു.

സംസ്ഥാനത്ത് ചൈനീസ് പടക്കങ്ങളുടെ വില്പനയും സംഭരണവും ഉപയോഗവും രണ്ട് വര്‍ഷം വരെ ജയില്‍ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണെന്ന് ശിവരാജ് സിംഗ് ചൗഹാന്‍ പറഞ്ഞു. എക്സ്പ്ലോസീവ് ആക്‌ട് പ്രകാരമാണ് നടപടി സ്വീകരിക്കുക. കഴിഞ്ഞ ദിവസം ആഭ്യന്തര മന്ത്രി നരോട്ടം മിശ്രയും മറ്റ് ഉന്നത ഉദ്യോഗസ്ഥരും പങ്കെടുത്ത യോഗത്തിലാണ് തീരുമാനമായത്. ആഭ്യന്തര മന്ത്രാലയം ഇത് സംബന്ധിച്ച ഉത്തരവ് പുറത്തിറക്കി. എല്ലാ ജില്ലാ കളക്ടര്‍മാര്‍ക്കും ഉത്തരവ് കൈമാറിയിട്ടുണ്ട്.

ചൈനയില്‍ നിന്ന് പടക്കങ്ങള്‍ ഇറക്കുമതി ചെയ്യുന്നത് നിയമവിരുദ്ധമാണെന്നും അതിന് ഫോറിന്‍ ട്രേഡ് ഡയറക്ടര്‍ ജനറല്‍ ലൈസന്‍സ് നല്‍കിയിട്ടില്ലെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. ദൈവങ്ങളുടെ പടമുള്ള പടക്കങ്ങള്‍ ഉപയോഗിക്കരുതെന്നും സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!