40 ശതമാനം കടന്ന് പോളിങ്; ബൂത്തുകളിൽ നീണ്ട ക്യൂ, മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും നേർക്കുനേർ

തിരുവനന്തപുരം: തദ്ദേശതിരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ടവോട്ടെടുപ്പില്‍ പോളിങ് ശതമാനം 40 കടന്നു. ഉച്ചയ്ക്ക് 12 മണിയോടെയാണ് പോളിങ് 40 കടന്നത്.തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ 604 തദ്ദേശസ്ഥാപനങ്ങളിലാണ് തിരഞ്ഞെടുപ്പ്.ശബരിമലയും രാഹുല്‍ മാങ്കൂട്ടവും മൂന്ന് മുന്നണികളും ചര്‍ച്ചയാക്കി. മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും മൂര്‍ച്ചയേറിയ പ്രസ്താവനകളുമായി തിരഞ്ഞെടുപ്പ് ദിനത്തില്‍ നേര്‍ക്കുനേരെത്തി.
മലപ്പുറം മൂത്തേടം ഗ്രാമപ്പഞ്ചായത്ത് പായിംപാടത്ത് സ്ഥാനാര്‍ഥി മരിച്ചതിനാല്‍ വാര്‍ഡ് തിരഞ്ഞെടുപ്പില്ല. വോട്ടിങ് മെഷീന് പണിമുടക്കിയതിനാല്‍ പലയിടത്തും വോട്ടെടുപ്പ് വൈകിയിട്ടുണ്ട്.
കട്ടിപ്പാറ പഞ്ചായത്ത് വാര്‍ഡ് ഏഴില്‍ 6 വോട്ടുകള്‍ രേഖപ്പെടുത്തിയ ശേഷം തകരാറിലായ മെഷീന് നന്നാക്കാന്‍ കഴിയാത്തതിനാല്‍ പുതിയത് കൊണ്ടുവന്ന ശേഷം രാവിലെ 9.45നാണ് വോട്ടിങ്ങ് പുനരാരംഭിച്ചത്.
കിനാലൂര്‍ ജി യു പി സ്കൂളിലെ ഒന്നാം നമ്പര്‍ ബുത്തില്‍ വോട്ടിംഗ് മെഷീന്റെ തകരാറുമൂലം ഒരു മണിക്കൂറോളം സമയം വോട്ടിംഗ് നിര്‍ത്തിവയ്ക്കേണ്ടി വന്നു.
കാസര്‍കോട് വെസ്റ്റ് എളേരി പഞ്ചായത്തിലെ ആറാം വാര്‍ഡിലെ പ്ലാച്ചിക്കര യൂപി സ്ക്കൂളില്‍ യന്ത്ര തകരാര്‍ മൂലം 45 മിനിറ്റോളം വൈകിയാണ് തിരഞ്ഞെടുപ്പ് ആരംഭിച്ചത്. രാമനാട്ടുകരയിലും ഫറോക്കിലും കടലുണ്ടയിലും യന്ത്രത്തകരാര്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്

