തദ്ദേശ തെരഞ്ഞെടുപ്പ് : പത്രിക സമർപ്പണം 19 വരെ ; പിൻവലിക്കാനുള്ള അവസാന തീയതി 26

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി നവംബര്‍ 19. നാമനിര്‍ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന നവംബര്‍ 20 ന് നടക്കും. നവംബര്‍ 23 ആണ് സ്ഥാനാര്‍ഥിത്വം പിന്‍വലിക്കാനുള്ള അവസാന തീയതി.
തദ്ദേശ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ഇന്നുമുതല്‍ മാതൃകാ പെരുമാറ്റച്ചട്ടം നിലവില്‍ വന്നതായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണര്‍ വി. ഭാസ്കരന്‍ അറിയിച്ചു.
തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്കുള്ള പരിശീലനം, വോട്ടിങ് മെഷീന്‍ പരിശോധന എന്നിവ പുരോഗമിച്ച് വരുകയാണ്.തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ തിരഞ്ഞെടുപ്പു നടത്തിപ്പിന് രണ്ടുലക്ഷം സര്‍ക്കാര്‍ ജീവനക്കാരെ കമീഷന്‍ നിയോഗിക്കും.
മൂന്നുഘട്ടങ്ങളിലായി ഡിസംബര്‍ 8, 10, 14 തീയതികളിലാണ് വോട്ടെടുപ്പ്. ഡിസംബര്‍ 16ന് വോട്ടെണ്ണല്‍ നടക്കും. രാവിലെ 7 മുതല്‍ വൈകിട്ട് 6വരെയാണ് വോട്ടെടുപ്പ്. 16ന് രാവിലെ 8 മണിക്ക് വോട്ടെണ്ണല്‍ ആരംഭിക്കും. 1200 തദ്ദേശ സ്ഥാപനങ്ങളില്‍ 1199 സ്ഥാപനങ്ങളിലേക്കാണ് തിരഞ്ഞെടുപ്പ്. മട്ടന്നൂര്‍ നഗരസഭയില്‍ തിരഞ്ഞെടുപ്പ് നടക്കില്ല.
കോവിഡ് പ്രോട്ടോകോള്‍ കര്‍ശനമായി പാലിച്ചാകും തിരഞ്ഞെടുപ്പ്. സ്ഥാനാര്‍ഥികളുടെ യോഗത്തിനും നിയന്ത്രണമുണ്ട്. ഹാരം, ബൊക്കെ, നോട്ടുമാല, ഷാള്‍ എന്നിവ നല്‍കരുത്. പോളിങ് സ്റ്റേഷനുകളില്‍ സാനിറ്റൈസര്‍ നിര്‍ബന്ധമാക്കും. നിലവിലുള്ള തദ്ദേശ സ്ഥാപനങ്ങളുടെ ഭരണ കാലാവധി ഈ മാസം 11 ന് അവസാനിക്കും. ഡിസംബര്‍ 31നകം പുതിയ ഭരണസമിതി നിലവില്‍ വരും.

