KSDLIVENEWS

Real news for everyone

മുഖ്യമന്ത്രിയുടെ പൊതുജന പരാതിപരിഹാര സംവിധാനത്തിലൂടെ 2.28 ലക്ഷം പരാതികൾക്ക് പരിഹാരം

SHARE THIS ON

കഴിഞ്ഞ നാലര വര്‍ഷത്തിനിടെ മുഖ്യമന്ത്രിയുടെ പൊതുജന പരാതിപരിഹാര സംവിധാനത്തിലൂടെ 228419 പരാതികള്‍ക്ക് പരിഹാരം. 52682 പരാതികളില്‍ നടപടി തുടരുകയുമാണ്. നവംബര്‍ ആറ് വരെ ആകെ 306234 പരാതികളാണ് ലഭിച്ചത്.

ഈ മാസം മുതല്‍ അക്ഷയ കേന്ദ്രങ്ങളിലൂടെ പരാതി നല്‍കാനുള്ള സൗകര്യം നിലവില്‍ വരും. പരാതി എഴുതി നല്‍കാന്‍ സാധിക്കാത്തവര്‍ക്കായി ശബ്ദം എഴുത്താക്കി മാറ്റുന്ന സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ച്‌ പരാതി നല്‍കുന്ന സംവിധാനത്തിന്റെ പ്രവര്‍ത്തനങ്ങള്‍ അവസാന ഘട്ടത്തിലാണ്. അടുത്തമാസത്തോടെ പുതിയ സോഫ്റ്റ്‌വെയര്‍ മുഖ്യമന്ത്രിയുടെ പൊതുജന പരാതിപരിഹാര സംവിധാനത്തിന്റെ ഭാഗമാകും. പരാതികള്‍ വേഗത്തില്‍ തീര്‍പ്പാക്കുന്നതിന് ജില്ലാ താലൂക്ക് തലത്തില്‍ അദാലത്തുകള്‍ സംഘടിപ്പിക്കാന്‍ കളക്ടര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

പരാതി ലഭിക്കുമ്ബോള്‍ മുതല്‍ തീര്‍പ്പാക്കും വരെ ഓരോ നീക്കവും എസ്.എം.എസ്സിലൂടെ പരാതിക്കാരനെ അറിയിക്കും. ടോള്‍ ഫ്രീ നമ്ബറിലൂടേയും (1800 425 7211 ) ഓണ്‍ലൈനായും പരാതിയുടെ തല്‍സ്ഥിതി പരാതിക്കാര്‍ക്ക് അറിയാം. പരാതികള്‍ രണ്ടാഴ്ചകം തീര്‍പ്പാക്കണമെന്നാണ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. കൂടുതല്‍ പരിശോധനയും അന്വേഷണവും ആവശ്യമുള്ള പരാതികള്‍ തീര്‍പ്പാക്കാന്‍ പരമാവധി 30 ദിവസവും അനുവദിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!