KSDLIVENEWS

Real news for everyone

പി.വി.അൻവർ യുഡിഎഫിൽ, ഉൾപ്പെടുത്തിയത് അസോഷ്യേറ്റ് അംഗമായി; ഒപ്പം സി.കെ.ജാനുവും കാമരാജ് കോൺഗ്രസും

SHARE THIS ON

കൊച്ചി: എൻഡിഎയുടെ ഭാഗമായിരുന്ന 2 ഘടകകക്ഷികളെയും പി.വി.അൻവറിനേയും സ്വന്തം പാളയത്തിലെത്തിച്ച് യു‍ഡിഎഫ്. പി.വി.അൻവറിന്റെ തൃണമൂൽ കോൺഗ്രസ്, സി.കെ.ജാനുവിന്റെ ജനാധിപത്യ രാഷ്ട്രീയ പാർട്ടി, വിഷ്ണുപുരം ചന്ദ്രശേഖരന്റെ കേരള കാമരാജ് കോൺഗ്രസ് എന്നിവരെ യുഡിഎഫിൽ ഉൾപ്പെടുത്താൻ തീരുമാനമായി. എന്നാൽ, തുടക്കത്തിൽ അസോഷ്യേറ്റ് അംഗങ്ങളായാണ് ഇവരെ ഉൾപ്പെടുത്തുക. വരുംദിവസങ്ങളിൽ ഇടതു സഹയാത്രികർ ഉൾപ്പെടെ ഒട്ടേറെ പേർ യുഡിഎഫിന്റെ ഭാഗമാകുമെന്ന് കൊച്ചിയിൽ യുഡിഎഫ് ഏകോപന സമിതിയോഗത്തിനു ശേഷം പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ പറഞ്ഞു.

പാലായിൽ ചരടു വലിച്ച് ‘പുളിക്കക്കണ്ടം ഫാമിലി’ ! മുൻതൂക്കം യുഡിഎഫിന്, പക്ഷേ ; കേരള കോൺഗ്രസ് (എം) ഭരണത്തിൽ നിന്ന് പുറത്താകുമോ ?
നിയമസഭാ തിരഞ്ഞെടുപ്പ് കൂടി ലക്ഷ്യമിട്ട് യുഡിഎഫ് അടിത്തറ വിപുലപ്പെടുത്താനുള്ള ശ്രമത്തിന്റെ ഭാഗമായാണ് പുതിയ ഘടകകക്ഷികളെ എത്തിക്കുന്നത്. അതേസമയം, ജോസ് കെ.മാണിയുടെ കേരള കോൺഗ്രസ് (എം)നെ സംബന്ധിച്ച് ചർച്ചകളൊന്നും ഉണ്ടായില്ലെന്നാണ് കോൺ‍ഗ്രസ് നേതൃത്വം പറയുന്നതെങ്കിലും ചർച്ച ഉണ്ടായെന്നും ജോസഫ് വിഭാഗം കടുത്ത എതിർപ്പ് പ്രകടിപ്പിച്ചു എന്നുമാണ് വിവരം. കാത്തിരിക്കാം എന്ന തീരുമാനമാണ് യുഡിഎഫ് നേതൃത്വം ഇക്കാര്യത്തിൽ പൊതുവെ സ്വീകരിച്ചിരിക്കുന്നത് എന്നാണു സൂചന.

അസോഷ്യേറ്റ് അംഗങ്ങളായവരെ യുഡിഎഫ് യോഗങ്ങളിലേക്കു ക്ഷണിക്കുമെന്നും ഉഭയകക്ഷികളുമായി ചർച്ചകൾ നടത്തുമെന്നും സതീശൻ വ്യക്തമാക്കി. കൂടുതൽ പാർട്ടികൾ മുന്നണിയിലേക്കു വന്ന് വലിയ രാഷ്ട്രീയ പ്ലാറ്റ്ഫോമായി യു‍ഡിഎഫ് മാറും. ഇടതുപക്ഷ സഹയാത്രികരായിരുന്ന പലരും യുഡിഎഫുമായി സഹകരിക്കാൻ സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ട്. ഉപാധികളില്ലാതെയാണ് 3 പാര്‍ട്ടികളെയും യുഡിഎഫിന്റെ ഭാഗമാക്കിയിരിക്കുന്നത്. അവരുടെ പ്രവർത്തനങ്ങളുടേയും മറ്റും അടിസ്ഥാനത്തിൽ പരിശോധിച്ച് അടുത്ത ഘട്ടത്തിൽ ഘടകകക്ഷിയാക്കുമെന്നും കോണ്‍ഗ്രസ് നേതൃത്വം വ്യക്തമാക്കി.

നിങ്ങളുടെ ഈ സ്നേഹം കാണാൻ മോഹൻലാലും ഇവിടെ വേണമായിരുന്നു: ‘കുത്ത്’– ശ്രീവൽസൻ ജെ. മേനോൻ എഴുതുന്നു

I’m
കഴിഞ്ഞ 3 പതിറ്റാണ്ടിനിടയിലെ ഉജ്ജ്വല ജയമാണ് തദ്ദേശ തിരഞ്ഞെടുപ്പിൽ യുഡിഎഫിന് ഉണ്ടായതെന്ന് ഏകോപന സമിതി യോഗം വിലയിരുത്തിയതായി സതീശൻ പറഞ്ഞു. കേരളത്തെ രക്ഷിക്കാൻ വേണ്ടിയുള്ള പ്രധാന പരിപാടികളുമായി മുന്നോട്ടു പോകും. സംസ്ഥാന സർക്കാരിനെതിരായ അതിശക്തമായ ജനവികാരം പ്രതിഫലിച്ചു. യുഡിഎഫിന്റെയും ഘടകകക്ഷികളുടേയും സംഘടനാപരമായ മുന്നൊരുക്കങ്ങൾ വിജയത്തിന് കാരണമായി. യുഡിഎഫിലെ ഉഭയകക്ഷി ചർച്ചകൾ ഉടൻ ആരംഭിക്കും. അത് എത്രയും പെട്ടെന്ന് പൂർത്തിയാക്കി രാഷ്ട്രീയ പാർട്ടികൾ നിയമസഭ തിരഞ്ഞെടുപ്പിന്റെ സ്ഥാനാർഥി നിർണയത്തിലേക്ക് കടക്കണമെന്ന് നിർദേശം നൽകിയതായി സതീശൻ പറഞ്ഞു. ഫെബ്രുവരി ആദ്യ വാരം മുതൽ യുഡഡിഎഫിന്റെ നേതൃത്വത്തിൽ കാസർകോട് നിന്ന് തിരുവനന്തപുരത്തേക്ക് മാർച്ച് നടത്താനും തീരുമാനമായി. സിപിഎം, ബിജെപി തുടങ്ങിയവയുമായി ഒരു തരത്തിലുമുള്ള പ്രാദേശിക സർക്കാരുണ്ടാക്കാനോ ധാരണയുണ്ടാക്കാനോ പാടില്ലെന്ന് കർശനമായ നിർദേശം കൊടുത്തിട്ടുണ്ടെന്നും സതീശൻ പറഞ്ഞു.

അതേസമയം, കേരള കാമരാജ് കോൺഗ്രസിനെ യുഡിഎഫിൽ അസോസിയേറ്റ് അംഗമാക്കിയെന്ന റിപ്പോർട്ട് വിഷ്ണുപുരം ചന്ദ്രശേഖരൻ നിഷേധിച്ചു. താൻ എൻഡിഎ വൈസ് ചെയർമാനാണ്. യുഡിഎഫിൽ ചേരാൻ കാമരാജ് കോൺഗ്രസ് അപേക്ഷ നൽകിയിട്ടില്ല. എൻഡിഎയിൽ അതൃപ്തിയുണ്ടെങ്കിലും അത് പരിഹരിക്കാനറിയാമെന്നും ചന്ദ്രശേഖരൻ പറഞ്ഞു.

error: Content is protected !!