പെർഡാല ഗവ. ഹൈസ്കൂളിൽ മോഷണ ശ്രമത്തിനിടെ പിടിയിൽ

ബദിയഡുക്ക: പെർഡാല ഗവ. ഹൈസ്കൂളിൽ മോഷണശ്രമത്തിനിടെ യുവാവ് പിടിയിൽ. ബദിയഡുക്ക ചെന്നാർക്കട്ടയിലെ രാധാകൃഷ്ണ (35) ആണ് പിടിയിലായത്. ഓഫീസ് മുറിയുടെ പൂട്ട് പൊളിച്ച് അകത്തുകടന്ന മോഷ്ടാവിനെ പട്രോളിങ് നടത്തുകയായിരുന്ന പോലീസുകാരാണ് പിടിച്ചത്. വെള്ളിയാഴ്ച പുലർച്ചെയാണ് സംഭവം. സ്കൂൾ ഓഫീസിൽ മുമ്പ് മൂന്നുതവണ മോഷണം നടത്തിയതും ഇയാൾ തന്നെയാണെന്ന് പോലീസ് പറഞ്ഞു. കോടതി പതിന്നാല് ദിവസത്തേക്ക് റിമാൻഡ് ചെയ്തു.

