KSDLIVENEWS

Real news for everyone

ചൈനയിൽ പുതിയ രോഗം വ്യാപിക്കുന്നു ; 6000 പേർക്ക് ബ്രൂസെല്ലോസിസ് ; ലാബിൽ നിന്നും പുറത്തുവന്നതെന്ന് സമ്മതിച്ച് ആരോഗ്യ കമ്മിഷൻ

SHARE THIS ON

ബെയ്‌ജിംഗ്: ചെെനയിലെ വുഹാന്‍ നഗരത്തില്‍ നിന്നും പൊട്ടിപ്പുറപ്പെട്ട കൊവിഡ് വെെറസ് ലോക ജനതയെ തന്നെ കഷ്ടത്തിലാഴ്ത്തിയിരുന്നു. ചെെനയുടെ നിരുത്തരവാദപരമായ നടപടിയാണ് വെെറസ് ലോകം മുഴുവന്‍ പടരാന്‍ കാരണമെന്ന് ആരോപിച്ച്‌ വിവിധ രാജ്യങ്ങള്‍ ചെെനയ്ക്കെതിരെ രംഗത്തുവരികയും ചെയ്തിരുന്നു.വുഹാനിലെ ലാബില്‍ നിന്നുമാണ് വെെറസ് പുറത്തുചാടിയതെന്ന ആരോപണവും ഉയര്‍ന്നിരുന്നു. കൊവിഡ് കെട്ടടങ്ങി വരുന്നതിനിടെയാണ് ചെെനയില്‍ പുതിയ രോഗം വ്യാപിക്കുന്നതായി അന്താരാഷ്ട്ര മാദ്ധ്യമമായ റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

ബ്രൂസെല്ലോസിസ് എന്ന പുതിയ രോഗമാണ് ചെെനയില്‍ ആറായിരത്തിലേറെ പേര്‍ക്ക് സ്ഥിരീകരിച്ചത്. 55,725 പേരില്‍ നടത്തിയ പരിശോധനയിലാണ് 6620 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതായി കണ്ടെത്തിയത്. രോഗം ബാധിച്ച മൃഗങ്ങളുമായി നേരിട്ട് സമ്ബര്‍ക്കം പുലര്‍ത്തുന്നതിനാലാണ് മനുഷ്യര്‍ക്ക് ബ്രൂസെല്ലോസിസ് വരുന്നത്. മൃഗങ്ങളുമായി ബന്ധപ്പെട്ട് ഭക്ഷണം കഴിക്കുന്നതിലൂടെയും രോഗം ബാധിക്കാമെന്നും ഇത് മാറാവ്യാധിയായി തുടര്‍ന്നേക്കാമെന്നും ലോകാരോഗ്യ സംഘടന അറിയിപ്പ് നല്‍കി.

ചൈന അനിമല്‍ ഹസ്ബന്‍ഡറി ഇന്‍ഡസ്ട്രിസ് കമ്ബനിയുടെ ഉടമസ്ഥതയിലുള്ള ഒരു ബയോഫാര്‍മസ്യൂട്ടിക്കല്‍ ഫാക്ടറിയില്‍ നിന്ന് കഴിഞ്ഞ വര്‍ഷമാണ് ഈ രോഗം ഉത്ഭവിച്ചതെന്ന് ലാന്‍‌ഷോയു ആരോഗ്യ കമ്മിഷന്‍ പറഞ്ഞു. ബ്രൂസെല്ലോസിസിന് വാക്സിന്‍ കണ്ടെത്താനുള്ള ശ്രമം കഴിഞ്ഞ നവംബറില്‍ ചെെന ഉപേക്ഷിച്ചുവെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!