രാജ്യത്തിന്റെ 77-ാം റിപ്പബ്ലിക് ദിനം; മുഹിമ്മാത്തിൽ വിപുലമായ ആഘോഷങ്ങൾ

പുത്തിഗെ: രാജ്യത്തിൻറെ 77-ാം റിപ്പബ്ലിക് ദിനാഘോഷം പുത്തിഗെ മുഹിമ്മാത്തുൽ മുസ്‌ലിമീൻ എഡ്യൂക്കേഷൻ സെന്റർ വിപുലമായി ആഘോഷിച്ചു. സ്ഥാപന ഭാരവാഹികളും അധ്യാപകരും വിദ്യാർത്ഥികളും അണിനിരന്ന അസംബ്ലിയിൽ അബ്ദുൽ ഖാദർ സഖാഫി മൊഗ്രാൽ പതാക ഉയർത്തി. പരിപാടിയുടെ ഭാഗമായി സന്ദേശ പ്രഭാഷണങ്ങളും ദേശീയഗാനലാപനവും നടന്നു. ഭാരതത്തിന്റെ ഭരണഘടന നമുക്ക് നൽകിയിട്ടുള്ള സമത്വത്തിന്റെയും സ്വാതന്ത്ര്യത്തിന്റെയും മൂല്യങ്ങൾ നാം എന്നും കാത്തുസൂക്ഷിക്കണമെന്നും രാജ്യത്തിന്റെ വികസനത്തിൽ വിദ്യാർത്ഥികൾ സജീവമായി പങ്കുചേരണമെന്നും സംഗമം ആഹ്വാനം ചെയ്തു. അബ്ദുറഹ്മാൻ അഹ്‌സനി, ഉമർ സഖാഫി കർന്നൂർ, ജമാൽ സഖാഫി പെർവാഡ്, മുസ്തഫ സഖാഫി, ഇബ്രാഹിം അഹ്‌സനി, അബ്ദുള്ള അഹ്‌സനി, അസീസ് ഹിമമി, അഷ്‌റഫ് ഹിമമി സഖാഫി ഷേണി തുടങ്ങിയവർ സംബന്ധിച്ചു.

