ക്യാപ്റ്റൻ പിണറായി തന്നെ: നിയമസഭാ തിരഞ്ഞെടുപ്പിൽ സിപിഎം പ്രചാരണം താൻ നയിക്കുമെന്ന് പിണറായി; തുടർഭരണം ഉറപ്പ്

പത്തനംതിട്ട: നിയമസഭാ തിരഞ്ഞെടുപ്പിൽ പ്രചാരണത്തെ താൻ നയിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മത്സരിക്കുമോ എന്നു മുഖ്യമന്ത്രി വ്യക്തമാക്കിയില്ല. പത്തനംതിട്ട സിപിഎം സെക്രട്ടേറിയറ്റ് യോഗത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
ഉണ്ടായെങ്കിലും എൽഡിഎഫ് ശക്തമായി തിരിച്ചുവരുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇപ്പോൾ നടക്കുന്ന ഭവന സന്ദർശനം പ്രതിസന്ധികൾ മാറ്റും.
തുടർഭരണം ഉറപ്പാണെന്നും മുഖ്യമന്ത്രി പറഞ്ഞു. മുഖ്യമന്ത്രി തന്നെ പ്രചാരണത്തെ നയിക്കുമെന്ന് നേരത്തെ സിപിഎം ജനറൽ സെക്രട്ടറി എം.എ.ബേബിയും വ്യക്തമാക്കിയിരുന്നു. ടീമിന്റെ നായകനും മുഖ്യമന്ത്രിയായിരിക്കും. ഭരണത്തുടർച്ചയുണ്ടായാൽ ഭരണകർത്താക്കളെ സംബന്ധിച്ച് അപ്പോൾ തീരുമാനിക്കുമെന്നും ബേബി വ്യക്തമാക്കിയിരുന്നു.
ഫെബ്രുവരി ആദ്യവാരം സിപിഎം സീറ്റ് നിർണയ ചർച്ചകൾ ആരംഭിക്കും. തദ്ദേശ തിരഞ്ഞെടുപ്പിൽ മികച്ച വിജയം നേടുമെന്ന പാർട്ടിയുടെ പ്രതീക്ഷകളെ തകർക്കുന്നതായിരുന്നു ഫലം. തോൽവിയുടെ കാരണങ്ങൾ മനസ്സിലാക്കാനും പ്രശ്ന പരിഹാരത്തിനുമായാണ് ഭവന സന്ദർശനം ആരംഭിച്ചത്. ബജറ്റ് കൂടുതൽ ജനകീയമാക്കി തിരഞ്ഞെടുപ്പ് പ്രചാരണത്തിലേക്ക് ഇറങ്ങാനാണ് സർക്കാരും പാർട്ടിയും ആലോചിക്കുന്നത്.

