KSDLIVENEWS

Real news for everyone

സൗദിയിൽ നിന്ന് 2,35,500 ഇന്ത്യക്കാർ നാട്ടിലെത്തി.

SHARE THIS ON

റിയാദ് ; കോവിഡ് പ്രതിസന്ധി ഘട്ടത്തിൽ സൗദിയിൽനിന്ന് 2,35,500 ഇന്ത്യക്കാരെ നാട്ടിലെത്തിച്ചതായി ഇന്ത്യൻ സ്ഥാനപതി ഔസാഫ് സഈദ് അറിയിച്ചു . മേയ് മുതൽ ഒക്ടോബർ 31 വരെയുള്ള കണക്കനുസരിച്ച് വന്ദേഭാരത് , ചാർട്ടേഡ് വിമാനങ്ങളിലാണ് ഇത്രയും പേരെ നാട്ടിൽ എത്തിച്ചത് . കൂടാതെ അനധികൃത താമസക്കാരായി നാടുകടത്തൽ കേന്ദ്രങ്ങളിൽ കഴിഞ്ഞിരുന്ന 2200 പേരെയും സൗദിയുടെ സഹായത്തോടെ വിവിധ സംസ്ഥാനങ്ങളിൽ എത്തിച്ചു . ഇതോടൊപ്പം ഇന്ത്യയിൽ കുടുങ്ങിയ സൗദി വീസക്കാരെ എയർ ബബ്ൾ കരാറനുസരിച്ച് തിരിച്ചെത്തിച്ചതായും സ്ഥാനപതി പറഞ്ഞു .

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!