അബുദാബിയിൽ പ്രവേശിക്കാൻ പുതിയ മാർഗ നിർദേശം
യുഎഇയിൽ 1141 പേർക്ക് കൂടി പുതുതായി കോവിഡ് സ്ഥിരീകരിച്ചു ; 672 പേർക്ക് രോഗ മുക്തി

അബുദാബി- യുഎഇയിൽ കോവിഡ് 19 ബാധിതരായിരുന്ന നാലു പേർ കഴിഞ്ഞ 24 മണിക്കൂറിനിടെ മരിച്ചു . 1141 പേർക്ക് പുതുതായി രോഗം ബാധിച്ചതായും 672 പേർ മുക്തി നേടിയതായും ആരോഗ്യ രോഗപ്രതിരോധ മന്ത്രാലയം അറിയിച്ചു . ഇതോടെ ആകെ രോഗികളുടെ എണ്ണം : 1,41,032 . രോഗം ഭേദമായി ആശുപ്രതി വിട്ടവർ ആകെ : 1,37,608 . ആകെ മരണം : 514. ചികിത്സയിൽ ഉള്ളത് 2,910 പേർ . 1,32,374 പേർക്കാണ് പുതുതായി കോവിഡ് പരിശോധന നടത്തിയത് . പരിശോധന 14 ദശലക്ഷം ; അബുദാബിയിൽ പ്രവേശിക്കാൻ പുതിയ മാർഗനിർദേശം, 14 ദശലക്ഷം പിന്നിട്ടതായി അധികൃതർ . അതേസമയം , അബുദാബിയിലേയ്ക്ക് പ്രവേശിക്കാൻ പുതിയ മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചു . കോവിഡ് നെഗറ്റീവായി 48 മണിക്കൂറിനുള്ളിൽ എമിറേറ്റിൽ പ്രവേശിക്കണമെന്നതാണ് ഇതിൽ പ്രധാനം . നാളെ ( ഞായർ ) മുതൽ ഈ നിബന്ധന പ്രാബല്യത്തിൽ വരും . സ്വദേശികൾക്കും വിദേശികൾക്കും ഇത് ബാധകമാണെന്നും വ്യക്തമാക്കി . കോവിഡ് രോഗികളുടെ എണ്ണം കുറയാത്ത സാഹചര്യത്തിൽ പൊതുവായ ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങൾ കർശനമായി പാലിക്കാനും നിർദേശിച്ചു . മാസ്ക് ധരിക്കുകയും സാമൂഹിക അകലം പാലിക്കുകയും വേണം . കോവിഡ് സംബന്ധമായ വ്യാജ വാർത്തകളിൽ വിശ്വസിക്കരുതെന്നും നിയമലംഘകർക്ക് പിഴയും തടവുമാണ് ശിക്ഷ . കൂടാതെ , ശിക്ഷാ കാലാവധിക്ക് ശേഷം നാടുകടത്തുകയും ചെയ്യും . സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്തവരെ കണ്ടെത്താൻ ദുബായ് സാമ്പത്തിക വിഭാഗം അടക്കമുള്ള വിവിധ വകുപ്പുകൾ പരിശോധന തുടരുന്നു . ഇതിനകം ഒട്ടേറെ നിയമലംഘനങ്ങൾ കണ്ടെത്തുകയും പിഴ ചുമത്തുകയും ചെയ്തു . വലിയൊരു വിഭാഗം കൃത്യമായി നിയമം പാലിക്കുന്നുണ്ടെന്നും വ്യക്തമാക്കി . നിയമലംഘനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ദുബായ് കൺസ്യൂമർ ആപ്പ് വഴിയോ 600545555 എന്ന mmolcero , Consumerrights.ae വെബ്സൈറ്റ് സന്ദർശിച്ചോ വിവരം അധികൃതരെ അറിയിക്കണം .

