KSDLIVENEWS

Real news for everyone

കാസർഗോഡ് ജില്ലയിൽ ഇന്ന് 94 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. സമ്പർക്കം വഴി 89 പേർക്കും. 210 പേർക്ക് രോഗമുക്തി

SHARE THIS ON

കാസര്‍കോട് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ്,
വാര്‍ത്താക്കുറിപ്പ് 07.11.2020കാസര്‍കോട് ജില്ലയില്‍ 94 പേര്‍ക്ക് കോവിഡ്, 210 പേര്‍ക്ക് രോഗമുക്തി

കാസര്‍കോട് ജില്ലയില്‍ ശനിയാഴ്ച 94 പേര്‍ക്ക് കൂടി കോവിഡ് 19 പോസിറ്റീവായി. സമ്പര്‍ക്കത്തിലൂടെ 89 പേര്‍ക്കും വിദേശത്ത് നിന്നെത്തിയ മൂന്ന് പേര്‍ക്കും ഇതരസംസ്ഥാനത്ത് നിന്ന് എത്തിയ രണ്ട് പേർക്കുമാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്. ചികിത്സയിലുണ്ടായിരുന്ന 210 പേര്‍ക്ക് കോവിഡ് നെഗറ്റീവായെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ഹെല്‍ത്ത്) ഡോ.എ.വി. രാംദാസ് പറഞ്ഞു.
നിലവില്‍ 1535 പേരാണ് കോവിഡ് ചികിത്സയിലുള്ളത്. ഇതില്‍ 1148 പേരും വീടുകളില്‍ ചികിത്സയിലാണ്.

ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 4591 പേര്‍

വീടുകളില്‍ 3985 പേരും സ്ഥാപനങ്ങളില്‍ 606 പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത് 4591 പേരാണ്. പുതിയതായി 137 പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനല്‍ സര്‍വ്വേ അടക്കം പുതിയതായി 1272 സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചു. 252 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. 301 പേര്‍ നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി. 137 പേരെ ആശുപത്രികളിലും കോവിഡ് കെയര്‍ സെന്ററുകളിലുമായി പ്രവേശിപ്പിച്ചു. ആശുപത്രികളില്‍ നിന്നും കോവിഡ് കെയര്‍ സെന്ററുകളില്‍ നിന്നും 33 പേരെ ഡിസ്ചാര്‍ജ് ചെയ്തു.

19556 പേര്‍ക്കാണ് ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 982 പേര്‍ വിദേശത്ത് നിന്നെത്തിയവരും 751 പേര്‍ ഇതരസംസ്ഥാനത്ത് നിന്നെത്തിയവരും 17823 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയുമാണ് രോഗം സ്ഥിരീകരിച്ചത്. 17817 പേര്‍ക്ക് ഇതുവരെ കോവിഡ് നെഗറ്റീവായി. മരണം 204 ആയി

ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരുടെ തദ്ദേശ സ്വയം ഭരണം തിരിച്ചുള്ള കണക്ക്.

അജാനൂർ-4
ബദിയഡുക്ക-1
ബളാൽ-1
ബേഡഡുക്ക-1
ചെങ്കള-4
ചെറുവത്തൂർ-4
ദേലംപാടി-1
ഈസ്റ്റ് എളേരി-1
എന്മകജെ-1
കള്ളാർ-6
കാഞ്ഞങ്ങാട്-12
കാറഡുക്ക-1
കാസറഗോഡ്-4
കയ്യൂർ ചീമേനി-1
കിനാനൂർ കരിന്തളം-1
കോടോം ബേളൂർ-3
കുമ്പള-1
കുറ്റിക്കോൽ-2
മധൂർ-3
മടിക്കൈ4
മംഗൽപാടി-1
മഞ്ചേശ്വരം-2
നീലേശ്വരം-9
പള്ളിക്കര-2
പനത്തടി-7
പിലിക്കോട്-5
പുല്ലൂർ പെരിയ-2
പുത്തിഗെ-2
തൃക്കരിപൂർ-2
ഉദുമ-1
വെസ്റ്റ്‌ എളേരി-5

ഇന്ന് കോവിഡ് നെഗറ്റീവ് ആയവരുടെ തദ്ദേശ സ്വയം ഭരണസ്ഥാപനം തിരിച്ചുള്ള കണക്ക്

അജാനൂർ -9
ബദിയടുക്ക -4
ബളാൽ -1
ചെമ്മനാട് -3
ചെങ്കള -23
ചെറുവത്തൂർ -21
ദേലംമ്പാടി -1
ഈസ്റ്റ് എളേരി -4
ഏന്മകജെ -10
കള്ളാർ -5
കാഞ്ഞങ്ങാട് -8
കാസറഗോഡ് -14
കയ്യൂർ ചീമേനി -11
കിനാനൂർ കരിന്തളം -6
കോടോം ബേളൂർ -4
കുമ്പഡാജെ -1
കുമ്പള -7
കുറ്റിക്കോൽ -4
മധൂർ -5
മടിക്കൈ -2
മംഗൽപാടി -4
മഞ്ചേശ്വരം -1
മൊഗ്രാൽ പുത്തൂർ -1
മുളിയാർ -1
നീലേശ്വരം -25
പടന്ന -4
പള്ളിക്കര -2
പനത്തടി -3
പിലിക്കോട് -5
പുത്തിഗെ-2
തൃക്കരിപ്പൂർ -7
വലിയപറമ്പ -9
വെസ്റ്റ്‌ എളേരി -1

മറ്റ് ജില്ല

ആലപ്പടമ്പ-1
രാമൻതളി -1

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!