KSDLIVENEWS

Real news for everyone

പെരിയ, തണ്ണോട്ടെ ലോഡ്ജില്‍ എക്‌സൈസ് റെയ്ഡ്: 75.11ഗ്രാം എം.ഡി.എം.എയുമായി കൊളത്തൂര്‍; മഞ്ഞനടുക്കം സ്വദേശി അറസ്റ്റില്‍

SHARE THIS ON

കാസർകോട്: 75.11 ഗ്രാം എം ഡി എം എയുമായി യുവാവ് അറസ്റ്റിൽ. ബേഡകം പൊലീസ് സ്റ്റേഷൻ പരിധിയിലെ കൊളത്തൂർ, മഞ്ഞനടുക്കത്തെ കെ അബ്‌ദുൽ ഷെരീഫി (30)നെയാണ് കാസർകോട് എക്സൈസ് സ്പെഷ്യൽ സ്ക‌്വാഡ് ഇൻസ്പെക്ട‌ർ സി സന്തോഷും സംഘവും അറസ്റ്റു ചെയ്തത്. രഹസ്യ വിവരത്തെ തുടർന്ന് പെരിയ, വില്ലേജിലെ തണ്ണോട്ട്, കലാം നഗറിലെ ഗ്രൂപ്പ് ടെൻപ്ലാസ ലോഡ്‌ജിലെ മുറിയിൽ ചൊവ്വാഴ്ച പുലർച്ചെ നടത്തിയ റെയ്‌ഡിലാണ് ഇയാൾ പിടിയിലായത്. എക്സൈസ് സംഘത്തിൽ ഇൻസ്പെക്ടർ വിഷ്‌ണു പ്രകാശ്, അസി. എക്സൈസ് ഇൻസ്പെക്‌ടർ സി കെ വി സുരേഷ്, സിവിൽ എക്സൈസ് ഓഫീസർമാരായ പി രാജേഷ്, ടി വി അതുൽ, ഡ്രൈവർ ക്രിസ്റ്റിൻ എന്നിവരും ഉണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!