ബീഹാറിൽ ബി.ജെ.പിക്ക് തിരിച്ചടി ; മഹാസഖ്യത്തിന് വൻ മുന്നേറ്റമെന്ന് മൂന്ന് സർവേഫലങ്ങൾ ; എക്സിറ്റ് പോൾ ഫലങ്ങൾ പുറത്ത്

പാട്‌ന: ബീഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പിന്റെ അവസാനഘട്ട വോട്ടെടുപ്പ് അവസാനിച്ചതോടെ
ആദ്യ എക്‌സിറ്റ് ഫലങ്ങള്‍ പുറത്തുവന്നു തുടങ്ങി. മൂന്ന് സര്‍വേഫലങ്ങളില്‍ മഹാസഖ്യം മുന്നിലെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. സി വോട്ടര്‍, എബിപി,റിപ്പബ്ലിക്ക് സര്‍വേഫലങ്ങളാണ് മഹാസഖ്യത്തിന് മുന്‍തൂക്കം നല്‍കുന്നത്.
ആര്‍.ജ.ഡി ഏറ്റവും വലിയ ഒറ്റകക്ഷിയാകുമെന്നാണ് ടെെംസ് നൗ സീ വോട്ടര്‍ ഫലങ്ങള്‍ പറയുന്നത്. എബിപി സര്‍വേപ്രകാരം ആര്‍.ജ.ഡി 108 മുതല്‍ 131 വരെ സീറ്റ് നേടിയേക്കും. എന്‍.ഡി.എ 104 മുതല്‍ 128 വരെ സീറ്റുകള്‍ നേടിയേക്കാമെന്നുമാണ് എബിപി പ്രവചനം. റിപ്പബ്ലിക്ക് സര്‍വേപ്രകാരം 118 മുതല്‍ 138 വരെ സീറ്റുകളാണ് മഹാസഖ്യത്തിന് ലഭിക്കുക എന്‍.ഡി.എയ്ക്ക് 97 മുതല്‍ 117 സീറ്റുകള്‍ മാത്രമാണ് റിപ്പബ്ലിക്ക് ഫലങ്ങള്‍ പ്രവചിക്കുന്നത്.
മുന്ന് എക്‌സിറ്റ് പോള്‍ ഫലങ്ങളും മഹാസഖ്യത്തിന് അനുകൂല പ്രവചനം നടത്തിയത് ബി.ജെ.പിക്ക് വന്‍ തിരിച്ചടിയായിരിക്കുകയാണ്. തിരഞ്ഞെടുപ്പിന്‍റെ അവസാനഘട്ട വോട്ടെടുപ്പ് ഇന്ന് അവസാനിച്ചപ്പോള്‍ വൈകിട്ട് 5 വരെ 55.22% പോളിംഗ് രേഖപ്പെടുത്തി.ബിഹാര്‍ നിയമസഭയിലേക്ക് മൂന്നുഘട്ടങ്ങളായാണു തിരഞ്ഞെടുപ്പ് നടന്നത്. നവംബര്‍ പത്തിന് വോട്ടെണ്ണല്‍ നടക്കും.

