KSDLIVENEWS

Real news for everyone

ഒന്നാം പ്രതി പുറത്തേക്ക്; ശബരിമല സ്വര്‍ണക്കൊള്ളയില്‍ ഉണ്ണികൃഷ്ണൻ പോറ്റിക്ക് ജാമ്യം

SHARE THIS ON

കൊല്ലം: ശബരിമല സ്വർണക്കൊള്ള കേസില്‍ ഒന്നാംപ്രതി ഉണ്ണികൃഷ്ണൻ പോറ്റിക്ക് ജാമ്യം. കൊല്ലം വിജിലൻസ് കോടതിയാണ് സ്വാഭാവിക ജാമ്യം അനുവദിച്ചത്.

എസ്‌ഐടി റിപ്പോർട്ട് പരിഗണിച്ചാണ് വിധി പറഞ്ഞത്. സ്വാഭാവിക ജാമ്യം പ്രതിയുടെ നിയമപരമായ അവകാശമാണെന്ന് കോടതി നേരത്തെ ചൂണ്ടിക്കാട്ടിയിരുന്നു. ഇതോടെയാണ് പോറ്റിക്ക് ജാമ്യം ലഭിച്ചത്. കുറ്റപത്രം നല്‍കാൻ വൈകിയതോടെയാണ് ജാമ്യത്തിന് വഴിയൊരുങ്ങിയത്. രണ്ട് കേസുകളിലും ജാമ്യം ലഭിച്ചതോടെ പോറ്റി ഇന്ന് തന്നെ പുറത്തിറങ്ങും.

2025 ഒക്ടോബർ 17നാണ് ദ്വാരപാലക ശില്‍പ്പ കേസില്‍ ഉണ്ണികൃഷ്ണൻ പോറ്റിയെ അന്വേഷണസംഘം അറസ്റ്റ് ചെയ്തത്. 90 ദിവസം കഴിഞ്ഞിട്ടും അന്വേഷണ സംഘം കുറ്റപ്പത്രം സമർപ്പിക്കാത്തതിനെ തുടർന്ന് ജനുവരി 21ന് ദ്വാരപാലക കേസില്‍ പോറ്റിക്ക് ജാമ്യം ലഭിച്ചിരുന്നു. കട്ടിളപ്പാളി കേസില്‍ 2025 നവംബർ മൂന്നിനായിരുന്നു പോറ്റിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!