KSDLIVENEWS

Real news for everyone

ഇനി പ്രതിപക്ഷമല്ല, ടീം യു.ഡി.എഫ്: സസ്പെൻസ് പോലെ പുതുയുഗയാത്രയുടെ ഉദ്ഘാടനവേദിയിൽ അൻവറും

SHARE THIS ON

കുമ്പള: ‘ഒരു ദുർഭരണത്തിന് അവസാനം കുറിക്കുകയാണ്. പുതിയ യുഗത്തിനു തിരശീല ഉയരുകയാണ്. നമ്മൾ ഒരു മഹായുദ്ധം ജയിക്കാനൊരുങ്ങുന്നു. ഇനി നമ്മൾ വെറും പ്രതിപക്ഷമല്ല. ടീം യുഡിഎഫാണ്.’ ആവേശം വിതറുന്ന വാക്കുകളോടെ ജാഥാനായകൻ പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ‘ടീം യുഡിഎഫ്’ എന്ന ആശയത്തെക്കുറിച്ചു പ്രഖ്യാപിച്ചുകൊണ്ടാണ് ഇന്നലെ യുഡിഎഫ് പുതുയുഗയാത്രയ്ക്ക് കാസർകോട്ട് തുടക്കമിട്ടത്.തിരഞ്ഞെടുപ്പിൽ യുഡിഎഫ് മുന്നോട്ടുവയ്ക്കുന്ന സ്വപ്നപദ്ധതികളെക്കുറിച്ചും കരുനീക്കങ്ങളെക്കുറിച്ചും ഉദ്ഘാടനസമ്മേളനത്തിൽ വി.ഡി.സതീശൻ സൂചന നൽകി.

ലോകത്തിന്റെ വിവിധഭാഗങ്ങളിൽനിന്നുള്ള മലയാളി വിദഗ്ധരെ ഉൾപ്പെടുത്തി കമ്മിഷനുകൾ രൂപീകരിക്കുമെന്നും ഇവരുടെ റിപ്പോർട്ട് പുതുയുഗയാത്രയുടെ വിവിധഘട്ടങ്ങളിലായി അവതരിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. ആരോഗ്യവിദഗ്ധൻ ഡോ.എസ്.എസ്.ലാലിന്റെ നേതൃത്വത്തിൽ ഹെൽത്ത് കമ്മിഷനും ഡോ.അച്യുത് ശങ്കറിന്റെ നേതൃത്വത്തിൽ വിദ്യാഭ്യാസ കമ്മിഷനും പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. താഴെത്തട്ട് മുതൽ പദ്ധതികൾ ജനങ്ങളിലെത്തിക്കാൻ ‘ടീം യുഡിഎഫി’ന്റെ പ്രവർത്തനം ശക്തമാക്കുമെന്നും വിശദീകരിച്ചു.

കേരള കോൺഗ്രസ് (ജേക്കബ്) ചെയർമാൻ അനൂപ് ജേക്കബ്, സിഎംപി നേതാവ് സി.പി.ജോൺ, ആർഎസ്പി നേതാവ് എൻ.കെ.പ്രേമചന്ദ്രൻ, കെപിസിസി വർക്കിങ് പ്രസിഡന്റുമാരായ ഷാഫി പറമ്പിൽ എംപി, എ.പി.അനിൽ കുമാർ എംഎൽഎ, പി.സി.വിഷ്ണുനാഥ് എംഎൽഎ, എംപിമാരായ ബെന്നി ബഹനാൻ, ആന്റോ ആന്റണി, എം.കെ.രാഘവൻ, ജെഎസ്എസ് നേതാവ് എ.എൻ.രാജൻ ബാബു, ടി.സിദ്ദിഖ്, രമ്യ ഹരിദാസ്, വി.എസ്.ശിവകുമാർ, വി.പി.സജീന്ദ്രൻ, ഷാനിമോൾ ഉസ്മാൻ, ടി.ശരത്ചന്ദ്ര പ്രസാദ്, സന്ദീപ് വാരിയർ, വി.എ.നാരായണൻ, സോണി സെബാസ്റ്റ്യൻ, എ.ഗോവിന്ദൻ നായർ, എ.അബ്ദുറഹ്മാൻ, ജെബി മേത്തർ, ഒ.ജെ.ജനീഷ്, ഹക്കീം കുന്നിൽ, കെ.നീലകണ്ഠൻ തുടങ്ങിയവർ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!