പറയുന്നതൊക്കെ നുണ ; ട്രംപിന്റെ 37 ശതമാനം ട്വീറ്റിനും മുന്നറിയിപ്പ് നൽകി ട്വിറ്റർ

വാഷിങ്ടണ്‍: യു.എസ് തെരഞ്ഞെടുപ്പില്‍ പരാജയത്തിലേക്ക് നീങ്ങുന്ന നിലവിലെ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപിന്‍റെ വിവാദ പ്രസ്താവനകള്‍ക്ക് മുന്നറിയിപ്പ് തുടര്‍ന്ന് ട്വിറ്റര്‍. വോട്ടെടുപ്പിന് ശേഷമുള്ള ട്രംപിന്‍റെ 37 ശതമാനം ട്വീറ്റുകളും മറച്ചുകൊണ്ട് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ട്വീറ്റുകള്‍ തെറ്റിദ്ധരിപ്പിക്കുന്നതോ തര്‍ക്കവിഷയമോ ആണെന്ന് കാണിച്ചാണ് പ്രത്യേകം രേഖപ്പെടുത്തുന്നത്.
46 ട്വീറ്റുകളില്‍ 16 എണ്ണത്തിനാണ് മുന്നറിയിപ്പുള്ളത്.
തെരഞ്ഞെടുപ്പില്‍ താന്‍ ജയിച്ചുവെന്നാണ് ഏറ്റവുമൊടുവില്‍ ട്രംപ് ട്വീറ്റ് ചെയ്തിരിക്കുന്നത്. വന്‍ തോതില്‍ ക്രമക്കേട് നടന്നുവെന്നും ട്വീറ്റുണ്ട്. വോട്ടിങ് ദിവസമായ ചൊവ്വാഴ്ച രാത്രി എട്ടിന് ശേഷം പതിനായിരക്കണക്കിന് വോട്ടുകള്‍ അനധികൃതമായി സ്വീകരിച്ചെന്ന് ട്രംപ് ആരോപിക്കുന്നു. കഴിഞ്ഞ ദിവസം ട്രംപ് നടത്തിയ വാര്‍ത്താസമ്മേളനം പ്രമുഖ ടി.വി ചാനലുകള്‍ പകുതിക്ക് വെച്ച് സംപ്രേഷണം നിര്‍ത്തിയിരുന്നു. അടിസ്ഥാന രഹിതമായ ആരോപണങ്ങളും പച്ചക്കള്ളവും ആവര്‍ത്തിച്ചതോടെയാണ് സംപ്രേഷണം നിര്‍ത്തിയത്.

